കൊളംബിയയിലെ പുതിയ അംബാസിഡര്‍ ഫ്രാന്‍സിസ് പാപ്പയുമായി  കൂടിക്കാഴ്ച നടത്തി

കൊളംബിയയുടെ പുതിയ വത്തിക്കാന്‍ അംബാസിഡര്‍  ജൂലിയോ ആന്‍ബല്‍ റിയാനോ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

വത്തിക്കാനിലെ അംബാസഡര്‍ ആയിരുന്ന ഗുയിര്‍മോ ലിയോണ്‍ എസ്‌കോബാര്‍ രോഗം മൂലം ഡിസംബറില്‍ അന്തരിച്ചിരുന്നു. പുതിയ അംബാസിഡറുമായുള്ള കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ പ്രത്യേകം ഓര്‍മ്മിക്കുകയും ചെയ്തു.

ഫ്രാന്‍സിസ് പാപ്പാ  ജൂലിയോ ആന്‍ബല്‍ റിയാനോയെ കുടുംബത്തിനും എംബസി ഉദ്യോഗസ്ഥര്‍ക്കും പരിചയപ്പെടുത്തി. വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി ജോലി ചെയ്യുന്നതിനുമുന്‍പ് അദ്ദേഹം യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്നു. ഏതാനും മാസം മുമ്പ് എല്‍ സാല്‍വഡോറിലെ കൊളംബിയ സ്ഥാനപതിയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ