ആഫ്രിക്കയുടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ അപേക്ഷിക്കുന്നു 

എല്ലാ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളുടെയും സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഞായറാഴ്ച  പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാ പുരുഷന്മാരോടും സ്ത്രീകളോടും പാപ്പ അപേക്ഷിച്ചു.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആഴ്‌സലസ് പ്രാര്‍ഥനയ്ക്കു ശേഷം  ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

വടക്കന്‍ ഇറ്റാലിയന്‍ നഗരമായ പിയേസന്‍സയില്‍, സിസ്റ്റര്‍ ലിയോണെല്ല സോര്‍ഗബാത്തിയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനവും തദവസരത്തില്‍ പാപ്പ അനുസ്മരിച്ചു. 2006 ല്‍ മൊഗാദിഷു, സൊമാലിയില്‍, വിശ്വാസത്തിന്റെ പേരില്‍  കൊല്ലപ്പെട്ട ഒരു കണ്‍സൊലറ്റ മിഷണറി ആയിരുന്നു സിസ്റ്റര്‍ എന്ന് പാപ്പാ പറഞ്ഞു.

അവളുടെ ജീവിതം പാവപ്പെട്ടവര്‍ക്കും സുവിശേഷത്തിനും വേണ്ടി സമര്‍പ്പിച്ചിരുന്നു. അവരുടെ രക്തസാക്ഷിത്വം ആഫ്രിക്കയുടെയും ലോകത്തിന്റെയും പ്രത്യാശയുടെ അടയാളമാണ്. ആഫ്രിക്കയിലെ സമാധാനത്തിനായി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ