ഫ്രാൻസിസ് പാപ്പാ ആൽഫിയ ഇവാൻസിന്റെ പിതാവുമായി കൂടിക്കാഴ്ച്ച നടത്തി

ബുധനാഴ്ച്ചകളിൽ വിശ്വാസികളുമായുള്ള പൊതുകൂടിക്കാഴ്ച്ചയ്ക്കു മുൻപായി മാർപാപ്പാ ആൽഫിയയുടെ പിതാവ് തോമസുമായ് 20 മിനിറ്റ് കൂടിക്കാഴ്ച്ച നടത്തി. കാർഫിയയുടെ മെത്രാൻ മോൺ. ഫ്രാൻസിസ് കവീന ആണ് തോമസിന്  മാർപാപ്പായുമായ് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കിയത്.

രണ്ട് വയസുള്ള ആൽഫിയ ഇവാൻസ് കണ്ടുപിടിക്കാന്‍ കഴിയാത്ത നാഡീ സംബന്ധമായ രോഗത്താല്‍ 2016 ഡിസംബര്‍ മാസം മുതല്‍ ലിവര്‍പൂളിലെ  ആൽഡർ ഹെയ് ചിൽഡ്രൻസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. വൈദ്യ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുന്ന കുഞ്ഞിന്റെ ചികിത്സ അവസാനിപ്പിക്കുവാന്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ കുട്ടിയുടെ ജീവന്‍ സംരക്ഷിക്കാനും വൈദ്യസഹായം തുടരുവാനും ആവശ്യപ്പെട്ടുകൊണ്ട് പോരാട്ടത്തിലാണ് തോമസ്‌ ഇവാന്‍സും ഭാര്യ കെയ്റ്റ് ജെയിംസും.

21 വയസ്സുമാത്രം പ്രായമുള്ള ആ പിതാവിനോട് കൂടിക്കാഴ്ച്ചയ്ക്കിടെ പാപ്പാ പറഞ്ഞു:  “ഇത്രയും ചെറുപ്രായത്തിൽ സ്വന്തം കുഞ്ഞിന്റെ ജീവനെ കാത്തുസൂക്ഷിക്കുവാൻ അങ്ങ് കാട്ടുന്ന ധൈര്യം എന്നെ അതിശയിപ്പിക്കുന്നു”.

വിശ്വാസികളുമായുള്ള പതിവുകൂടിക്കാഴ്ച്ചയുടെ അവസാനം പാപ്പാ തന്റെ ചുറ്റുമുള്ള വിശ്വാസികളോടായി പറഞ്ഞു. “ഞാൻ വീണ്ടും ഉറപ്പിച്ചു പറയുകയാണ്, ജനനം മുതൽ മരണം വരെ ജീവന്റെമേലുള്ള അവകാശം ദൈവത്തിന് മാത്രം ആണ്, നമ്മുടെ ഒരോരുത്തരുടെയും കടമയാണ് എന്തു വില കൊടുത്തും ജീവനെ സംരക്ഷിക്കുക എന്നത്.”

സി. സോണിയ തെരേസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply