സീറോമലബാര്‍ ഡിസംബര്‍ 29, മത്താ 9:27-31 – യേശുവിന്റെ ശക്തി

നമ്മുടെ അന്ധതയെക്കുറിച്ച് നമ്മള്‍ ബോധവാന്മാരേകേണ്ട ദിനമാണിന്ന്. നമ്മള്‍ വിവിധ കാര്യങ്ങളില്‍ അന്ധന്മാരാണെന്നും നമ്മെ സുഖപ്പെടുത്താന്‍ യേശുവിന് കഴിയുമെന്നും അതിനായി നമ്മള്‍ അവനെ സമീപിക്കണമെന്നും നമ്മള്‍ വിശ്വസിക്കണം. ഏതൊക്കെ കാര്യത്തിലാണ് നമ്മുടെ അന്ധത? മറ്റുള്ളവരിലെ നന്മ കാണുന്നതില്‍, നമ്മിലെ തന്നെ ദൈവിക പ്രവര്‍ത്തികള്‍ കാണുന്നതില്‍, നമ്മുടെ ജീവിതത്തിലെ കാര്യങ്ങളില്‍ ദൈവകരം ദര്‍ശിക്കുന്നതില്‍ ഒക്കെ നമ്മള്‍ അന്ധരായിരിക്കാം. ആത്മീയമായുള്ള നമ്മുടെ അന്ധത നീക്കാന്‍ യേശുവിന് കഴിയും എന്ന് നമ്മള്‍ ഉറച്ച് വിശ്വസിക്കണം. ”എനിക്കിത് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ” എന്നാണ് യേശുവിന്റെ ചോദ്യം. ”ഉവ്വ്, കര്‍ത്താവേ” എന്ന മറുപടിയിലാണ് അത്ഭുതം സംഭവിക്കുന്നത്. മറിയവും ”ഇതാ കര്‍ത്താവിന്റെ ദാസി” എന്നാണ് പറഞ്ഞത്. നമ്മുടെ ജീവിതത്തെ ഭാവാത്മകമാക്കാന്‍ ദൈവത്തിന് ശക്തിയുണ്ടെന്ന് നമ്മള്‍ വിശ്വസിക്കണം. യേശുവിന് നമ്മള്‍ നന്ദി പറയണം.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply