ജീവിത വിജയത്തിന് ലക്ഷ്യബോധം അനിവാര്യം: മാ​ർ തോ​മ​സ് ത​റ​യി​ൽ

ച​ങ്ങ​നാ​ശേ​രി: ജീ​വി​ത വി​ജ​യ​ത്തി​ന് ഏറ്റവും അനിവാര്യമായ ഘടകങ്ങൾ ആണ് ചി​ട്ട​യാ​യ ജീ​വി​ത​ക്ര​മ​വും ക്യ​ത്യ​നി​ഷ്ട​യും ല​ക്ഷ്യ​ബോ​ധ​വും എന്ന് ചങ്ങനാശ്ശേരി അതിരൂപത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. ദ​ലി​ത് ക​ത്തോ​ലി​ക്കാ​മ​ഹാ​ജ​ന​സ​ഭ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ത്രി​ദി​ന ജീ​വി​ത ദ​ർ​ശ​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സമ്മേളനത്തിൽ മാ​ത്യു ജോ​സ​ഫ്, സി​ജോ ജേ​ക്ക​ബ്, ഷൈ​ജു ജോ​സ​ഫ്, നി​ധി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ