പുണ്യാത്മാക്കൾ ദൈവത്തെ  ധീരമായി പ്രഘോഷിച്ചവ​ര്‍: കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ 

​ദൈവത്തെ എതിര്‍ത്തവര്‍ക്കു മുന്നില്‍ അവിടുത്തെ ധീരമായി പ്രഘോഷിച്ചവരാണ് പുണ്യാത്മാക്കളെന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പ്രസ്താവിച്ചു. പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തെക്കുറിച്ച്  യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഏകദിന സെമിനാറിലാണ് കര്‍ദ്ദിനാള്‍ അമാത്തോ  പ്രസ്താവിച്ചത്.

വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനം, വിശുദ്ധ പദവിപ്രഖ്യാപനം, ഇതിനും മുന്‍പ് ദൈവദാസപദവി , ധന്യപദവി  എന്നിങ്ങനെ വിശുദ്ധിയുടെ സൂക്ഷ്മ നിരീക്ഷണഘട്ടങ്ങള്‍ പടിപടിയായിട്ടാണ് വത്തിക്കാനില്‍ നടക്കുന്നത്. വിശുദ്ധകാര്യങ്ങള്‍ക്കായുള്ള സംഘം പുണ്യാത്മാക്കളെക്കുറിച്ചു നടത്തുന്ന വിശദമായ ശേഖരണവും പഠനവും അന്വേഷണവും  കാലദൈര്‍ഘ്യം എടുക്കുന്നതാണെന്നും​,​നാമകരണ നടപടിക്രമങ്ങ​ളെല്ലാംതന്നെ വത്തിക്കാനിലാണ് നടത്തപ്പെടുന്നതെന്നും, അപൂര്‍വ്വമായി മാത്ര​മെ​ പാപ്പായുടെ സന്ദര്‍ശനവേളകളില്‍ വിശുദ്ധപദപ്രഖ്യാപനങ്ങള്‍ അതാതു രാജ്യങ്ങളില്‍ ആചരിക്കാറുള്ളു എന്നും  കര്‍ദ്ദിനാള്‍ അമാത്തോ പറഞ്ഞു.

2017 മെയ് മാസത്തില്‍ ഫാത്തിമായുടെ ശതാബ്ദിയുമായി അപ്പസ്തതോലിക സന്ദര്‍ശനം നടത്തിയ പാപ്പാ ഫ്രാന്‍സിസ് മാര്‍ത്തോ, ജസീന്താ മാര്‍ത്തോ ​എന്നീ​ ഇടയക്കുട്ടികളെ വിശുദ്ധ പദവിലേയ്ക്ക് ഉയര്‍​ത്തിയത്  ഉദാഹരണ​മായി കര്‍ദ്ദിനാള്‍ അമാത്തോ ​ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വർഷം  37 പേരെയാണ് വിശുദ്ധ പദത്തിലേയ്ക്ക് ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തിയത്. അവരില്‍ 30 പേര്‍ രക്തസാക്ഷികളും, 7 പേര്‍ അജപാലകരും ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply