സീറോ മലബാര്‍ സഭയുടെ പ്രതിഭാസംഗമത്തിന് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി 

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രതിഭാസംഗമത്തിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി.  ജസ്റ്റീസ് സിറിയക് ജോസഫ്. പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു.

ജീവിതാനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കുന്നവനാണു പ്രതിഭ. വിദ്യ അഭ്യസിക്കാന്‍ പാഠപുസ്തകങ്ങള്‍ മാത്രം പോരാ. അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാലയം, സുഹൃത്തുക്കള്‍, ജീവിതസാഹചര്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ലഭിക്കുന്ന തിരുത്തലുകള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകാനാവണമെന്നും ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനവേളയില്‍ പറഞ്ഞു.

കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ ലിജോ ചുമ്മാര്‍, ഫാ. ഡായി കുന്നത്ത്, ഫാ. ബാബു ചിരിയങ്കണ്ടത്ത്, ബ്രദര്‍ നവീന്‍ പ്ലാക്കലില്‍, റിട്ട.ഡിജിപി ജേക്കബ് പുന്നൂസ്, നിജോ ജോസഫ് പുതുശേരി, ലിയോ തദേവൂസ്, ഫാ. പോള്‍ റോബിന്‍ തെക്കത്ത് എന്നിവര്‍ നയിക്കും.

നാളെ ഉച്ചയ്ക്ക് 1.15നു വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തുമായി വിദ്യാര്‍ഥികളുടെ ആശയവിനിമയം നടത്തും. തുടര്‍ന്ന നടക്കുന്ന സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുന്ന മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. പ്രതിഭാപുരസ്‌കാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ