നിക്കരാഗ്വ ജസ്യൂട്ട് യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം   

കഴിഞ്ഞയാഴ്ച നിക്കരാഗ്വ ജസ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണമോ പരിക്കുകളോ ഇല്ലെങ്കിലും ഭീകരാക്രമണം ഭീരുത്വം ആണെന്ന് സ്‌കൂള്‍ റെക്ടര്‍ പ്രതികരിച്ചു.

മേയ് 27 ന് മനാഗ്വയുടെ തലസ്ഥാനമായ മധ്യ അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയുടെ രണ്ട് ഗാര്‍ഡുകള്‍ നില്‍ക്കുന്ന പ്രധാന കവാടത്തില്‍ മുഖം മൂടി ധരിച്ച മൂന്ന് അക്രമികളാണ് ആക്രമണം നടത്തിയത്.

ഇപ്പോഴത്തെ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന ശിക്ഷാവിധിയില്‍ നിന്നും രക്ഷപ്പെടുന്ന പാര-പോലീസ് സേനകളുടെ രാത്രി ആക്രമണം, തലസ്ഥാനങ്ങളിലും നഗരങ്ങളിലും നഗരത്തിന്‍ പുറത്തുള്ള നിരപരാധികളായ പൗരന്മാരെയും ഭയപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നു എന്ന് യൂണിവേഴ്‌സിറ്റി റെക്റ്റര്‍, ഫാ. ജോസ് ആല്‍ബര്‍ട്ടോ ഇഡിയാകുസ് കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ സാമൂഹ്യ സുരക്ഷയും പെന്‍ഷന്‍ പരിഷ്‌കരണവും പ്രഖ്യാപിച്ചതിന് ശേഷം ഏപ്രില്‍ 18 ന് ആരംഭിച്ച ആക്രമണമാണിത്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ഈ മാറ്റങ്ങള്‍ ഉടനടി ഉപേക്ഷിക്കപ്പെട്ടു. എന്നാല്‍ 40 പ്രതിഷേധക്കാരെ സുരക്ഷാ സേന വെടിവെച്ചു.

യൂണിവേഴ്‌സിറ്റി ഭീകരാക്രമണത്തിന് ഇരയാക്കപ്പെടുന്നത് രണ്ടാമത്തെ തവണയാണ് എന്ന് ഇഡിയാവോസ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിരുദ്ധ ആക്റ്റിവിസത്തിന്റെ കേന്ദ്രമായ യൂണിവേഴ്സിറ്റിയിലെ ഏറ്റവും പുതിയ ആക്രമണത്തിനുശേഷമുള്ള ദിവസങ്ങളിലുള്ള എല്ലാ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങളും സസ്‌പെന്‍ഡ് ചെയ്തു

Leave a Reply