അത്മായര്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്റെ മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചു

അത്മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന് പുതിയ നിയമാവലി. 2016 ജൂണ്‍ നാലിന് പ്രസിദ്ധപ്പെടുത്തിയ നിയമവ്യവസ്ഥയ്ക്ക് പകരമുള്ളതാണ് പുതിയ നിയമാവലി. 2018 ഏപ്രില്‍ 10-ാം തീയതി മാര്‍പ്പാപ്പ ഒപ്പുവച്ചിരിക്കുന്നതും പതിനഞ്ച് ആര്‍ട്ടിക്കിളുകളിലായി നല്‍കിയിരിക്കുന്നതുമായ പുതിയ നിയമാവലി മേയ് എട്ടാം തിയതിയാണ്  പ്രസിദ്ധീകരിച്ചത്.

പരീക്ഷണാര്‍ത്ഥം അംഗീകരിക്കപ്പെട്ടിട്ടുള്ള നിയമാവലി മേയ് 13 മുതലാണ് പ്രാബല്യത്തില്‍ വരിക. പുതിയ നിയമാവലിയില്‍ പ്രധാന മാറ്റം ഉപകാര്യാലയ സെക്രട്ടറിമാരുടെ എണ്ണം മൂന്നില്‍ നിന്നു രണ്ടായി കുറച്ചിരിക്കുന്നുവെന്നതാണ്. യുവജനങ്ങളെയും സ്ത്രീ പുരുഷ ബന്ധങ്ങളെയും സംബന്ധിച്ചുള്ള വിചിന്തനങ്ങള്‍ നല്‍കുന്ന രണ്ടു പുതിയ ആര്‍ട്ടിക്കിളുകള്‍ പുതിയ നിയമാവലിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Leave a Reply