ഡിയെപ്പിലെ വെളുത്ത മാലാഖ അന്തരിച്ചു

പാരിസ്: ‘ഡിയെപ്പിലെ വെളുത്ത മാലാഖ’യെന്ന വിളിപ്പേരുള്ള സിസ്റ്റർ ആഗ്നസ് മാരി വല്വ അന്തരിച്ചു. ജർമൻ നാത്‌സിപ്പട തോക്കു ചൂണ്ടിയ കനേഡിയൻ സൈനികനു മുന്നിലേക്കു കയറിനിന്ന്, ആ വെടിയുണ്ട തന്നെ തുളച്ചേ പോകൂ എന്നു പറഞ്ഞ ധീരയായ സന്യാസിനി ആയിരുന്നു സിസ്റ്റർ ആഗ്നസ് മാരി വല്വ. നൂറ്റിമൂന്നാം വയസിൽ ആണ് അന്തരിച്ചത്.

ഫ്രഞ്ച് തുറമുഖ നഗരമാ‌യ ഡിയെപ്പിൽ 1942 ഓഗസ്റ്റ് 19നു ജർമൻ സേനയെ നേരിടുമ്പോൾ പരുക്കേറ്റ രണ്ടായിരത്തോളം കനേഡിയൻ സൈനികർക്കാണ് നഴ്സായ സിസ്റ്റർ ആഗ്നസിന്റെ പരിചരണത്തിളുടെയും സാന്ത്വനവാക്കുകളിലൂടെയും ജീവിതം തിരികെ ലഭിച്ചത്.

ഫ്രാൻസ് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ലീജൻ ഓഫ് ഓണർ നൽകി ആദരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here