ഇവര്‍ രക്ഷകര്‍

അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്,’ വളരെ സ്‌നേഹത്തോടെ ആ വാക്കുകള്‍ മന്ത്രിക്കുമ്പോള്‍ സിസ്റ്റര്‍ ഒഫീലിയ മോറെല്‍സ് ഫ്രാന്‍സിസ്‌കോയുടെ മുഖത്ത് വിടരുന്ന ചൈതന്യം കാണാം. രക്ഷിക്കണമെന്നാണ് പറയുന്നത്. അത് അവരുടെ കടമയാണെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്.

സന്യാസിനിയാണ്, രക്ഷിക്കണമെന്ന് പറയുന്നത് കഷ്ടത അനുഭവിക്കുന്ന ജനതയെ മാത്രമല്ല. ഇവിടെ സംരക്ഷിക്കണമെന്ന് പറയുന്നത് ആക്ശലോട്ടല്‍ എന്ന ഉഭയജീവിയായ സലമാന്‍ഡറിനെയാണ്.

ആക്ശലോട്ടല്‍ എന്താണ് ?

സെന്‍ട്രല്‍ മെക്‌സിക്കോയിലെ പാറ്റ്‌സ്‌കുവാരോ നദിയില്‍ കാണപ്പെടുന്ന ഒരു തരം സലമാണ്ടറുകളാണ് ആക്ശലോട്ടല്‍. ഉരഗങ്ങളോട് സാദൃശ്യം ഉള്ള ഇവയെ മെക്‌സിക്കോയിലെ ഈ നദിയില്‍ മാത്രമേ കാണാന്‍ കഴിയൂ. ‘അച്ചുവോക്ക്’ എന്ന് വിളിക്കപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം അംബിസ്റ്റോമ ദ്യുമേറിലി  ( Ambystoma dumerilii )എന്നാണ്. കൈകാലുകള്‍ ഉള്ള ഇവയെ ഉരഗങ്ങളില്‍ നിന്ന് ഉഭയജീവികളിലേക്കുള്ള പരിണാമത്തിന്റെ ഒരു കണികയായി കാണപ്പെടുന്നു. സലമാണ്ടറുകളുടെ  പുനരുജ്ജീവനത്തിനുള്ള (regeneration) കഴിവാണ് അവയെ പരിണാമത്തിന്റെ മുഖ്യ പങ്കു വാഹകരില്‍ ഒരാള്‍ ആക്കുന്നത്.

ആക്ശലോട്ടല്‍  എന്ന വര്‍ഗം, എന്നാല്‍ ഇവയില്‍ നിന്ന് അല്‍പ്പം വേറിട്ടതാണ്. ഇവയ്ക്കു തലയോട് ചേര്‍ന്ന് പുറത്തേക്ക്  തള്ളിനില്‍ക്കുന്ന ബാഹ്യമായ ശകുലങ്ങള്‍ ഉണ്ട്. കാഴ്ച്ചയില്‍ ജലാശയങ്ങളില്‍ വളരുന്ന ഹൈഡ്രില്ലയോട്  സാമ്യം തോന്നുന്ന ഈ ശകുലങ്ങള്‍ ശ്വസന പ്രക്രീയയുടെ സഹായത്തിന് ഉള്ളതാണ്. സാധാരണ ഗതിയില്‍ ഉഭയജീവികള്‍ കുറച്ചു നാള്‍ ജലാശയങ്ങളിലും പിന്നീട് കരയിലുമാണ് ജീവിക്കാറ്. എന്നാല്‍  ആക്ശലോട്ടല്‍ എപ്പോഴും ജലാശയങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഇനമാണ്. നടക്കാനും നീന്താനുമായി ഇവയ്ക്ക് കൈ കാലുകളും ഉണ്ട്. സാധാരണ ഗതിയില്‍ മഞ്ഞയോ അതുപോലെയുള്ള ഇളം നിറങ്ങളിലാണ് ഇവയെ കാണാറ്.

സഹനത്തിന്റെ പാതയില്‍ സംരക്ഷണവുമേകി ഡോമിനിഷിയന്‍ കന്യാസ്ത്രീകള്‍

വംശനാശ ഭീക്ഷണി നേരിടുന്ന ഈ സലമാണ്ടറുകളെ സംരക്ഷിക്കുക എന്ന മഹത്തായ കര്‍മ്മമാണ് ദി സിസ്റ്റര്‍സ് ഓഫ് ഇമ്മാക്കുലേറ്റ് ഹെല്‍ത്ത് എന്ന മഠത്തിലെ 23  കന്യാസ്ത്രീകള്‍ ചെയ്യുന്നത്. 150 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി ചേര്‍ന്ന് നിന്ന ഒരു ജീവിയാണ് ആക്ശലോട്ടല്‍. കഫക്കെട്ടിനും ചുമയ്ക്കും ഒക്കെ ഔഷധമായി ഉപയോഗിച്ചു പോന്ന ഇവ ഇന്ന് വംശനാശത്തിന്റെ പടിവക്കിലാണ്. 1999 – ല്‍  ഒരു ചതുരശ്ര കിലോമീറ്ററില്‍ 6000  ആക്ശലോട്ടലുകളെ കാണമായിരുന്നെങ്കില്‍ 2014 – അവയുടെ എണ്ണം 36 ആയി ചുരുങ്ങി. ഇന്ന് ഏതാണ്ട് 100 – ല്‍ താഴെ ജീവികളെ ഉള്ളു. ഇവയെ സംരക്ഷിക്കാതെ തുടര്‍ന്നാല്‍ 2025 ആകുമ്പോഴേക്കും ഇവ ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെടും. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ ഈ ദൗത്യം ഏറ്റെടുക്കുന്നതും ഇവയെ സുരക്ഷിതമായി പുതിയ ഒരു അന്തരീക്ഷത്തില്‍ വളര്‍ത്തി അവയെ സംരക്ഷിക്കുന്നതും. യുറോപ്പിയന്‍ മൃഗശാലകളുടെ ശൃംഖലയും മെക്‌സിക്കോയിലെ  മിക്യൊകാന്‍ സര്‍വകലാശാലയും ഈ കന്യസ്ത്രീകളോടൊപ്പം നിന്നാണ് ഇവയുടെ സംരക്ഷണത്തില്‍ ഏര്‍പ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here