ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മൂന്നാമത്തെ പുരോഹിതനും കൊല്ലപ്പെട്ടു

ഫിലിപ്പീന്‍സിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ന്യൂവ എച്ചിയില്‍ ഞായറാഴ്ചയും ഒരു പുരോഹിതല്‍ വെടിവപ്പില്‍ കൊല്ലപ്പെട്ടു. ഒരാഴ്ചക്കുമുമ്പ് ലഗൂണ പ്രവിശ്യയില്‍ മറ്റൊരു പുരോഹിതനും വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. കത്തോലിക്കാ സഭ  ഇതിനെതിരെ അപലപിക്കുകയാണ്.

‘മറ്റൊരു പുരോഹിതന്‍ കൂടി ക്രൂരമായി വധിക്കപ്പെട്ടതില്‍ നാം ആഴമായി ദുഃഖിക്കുകയും ഭയക്കുകയും ചെയ്യുന്നു.’ ഫിലിപ്പീന്‍സില്‍ (CBCP) കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ്, ഡാവോയുടെ ആര്‍ച്ച്ബിഷപ്പ്, ആര്‍ച്ചുബിഷപ്പ് റോമാലോ വോള്‍സ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സാരഗോസയുടെ ബരാങ്കായ മയാമോട്ട് ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കാന്‍ പോകുകയായിരുന്ന സെന്‍ട്രല്‍ ലുസോണ്‍ മേഖലയിലെ കബനറ്റുവിന്റെ രൂപതയിലെ ഫാ. റിച്ച്മണ്ട് നീലോയെയാണ്   തിരിച്ചറിയാത്ത അക്രമികള്‍ വെടിവച്ചു കൊന്നത്. സംശയിക്കുന്നവര്‍ കാറില്‍ ഓടി രക്ഷപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘ഈ ക്രൂരരമായ പ്രവൃത്തിയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു’ ആര്‍ച്ച് ബിഷപ്പ് വാലസ് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഫാ. സെന്റ് വിന്‍സെന്റ് ഫെററെ പള്ളിയിലെ ഇടവക വികാരി നിലോ, ആറുമാസംകൊണ്ട് കൊല്ലപ്പെട്ട മൂന്നാമത്തെ പുരോഹിതനാണ്. ഡിസംബര്‍ 4 ന് ന്യൂവേ എച്ചിജയിലെ  ഫാ.  ജെയ്‌നില്‍ മാര്‍സെസീറ്റ പീസും ഏപ്രില്‍ 29ന് കാഗയായില്‍ ഫാ. മാര്‍ക്ക് വെന്‍ചുറ ഗട്ടരന്‍ കൊല്ലപ്പെട്ടിരുന്നു.

അന്വേഷണം വേഗത്തിലാക്കണം എന്ന് ബിഷപ്പുമാര്‍ പോലീസിനോട് അപേക്ഷിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply