ചു​റ്റു​മു​ള്ള​വ​രി​ൽ ദൈ​വ​ത്തി​ന്‍റെ മു​ഖം ദ​ർ​ശി​ക്ക​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ

തൊ​ടു​പു​ഴ: ദൈ​വ​സ്വ​രം 2018 – തൊ​ടു​പു​ഴ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു തുടക്കമായി. കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെയ്തു. ചു​റ്റു​മു​ള്ള സ​ഹോ​ദ​ര​ങ്ങ​ളി​ൽ ദൈ​വ​ത്തി​ന്‍റെ മു​ഖം ദ​ർ​ശി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നു അദ്ദേഹം പറഞ്ഞു.

“വ​ച​ന ശ്ര​വ​ണ​ത്തി​ലൂ​ടെ ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ൾ ജ്വ​ലി​ക്ക​ണം വി​ശു​ദ്ധ കു​ർ​ബാ​ന അ​നു​ഭ​വ​ത്തി​ലൂ​ടെ ന​മ്മു​ടെ ക​ണ്ണു​ക​ൾ തു​റ​ക്ക​പ്പെ​ട​ണം. യ​ഥാ​ർ​ത്ഥ തി​രി​ച്ച​റി​വി​ലേ​യ്ക്ക് നാം ​ക​ട​ന്നു വ​ര​ണം. ദൈ​വ​ത്തി​ന്‍റെ സ്നേ​ഹ​ത്തി​ൽ എ​ല്ലാ മ​നു​ഷ്യരും ഒ​ന്നാ​യി തീ​ര​ണ​മെ​ന്ന​താ​ണ് അ​വി​ടു​ത്തെ ഹി​തം. ശി​ഷ്യ​ർ​ക്കു വേ​ണ്ടി​യു​ള്ള ഈ​ശോ​യു​ടെ പ്രാ​ർ​ഥ​ന ഇ​താ​യി​രു​ന്നു. സ​ഭ​യു​ടെ ദൗ​ത്യ​വും ഇ​തു ത​ന്നെ. ദൈ​വ വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​ലൂ​ടെ ഈ ​ദൗ​ത്യ​മാ​ണ് തു​ടു​രു​ന്ന​തെ​ന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട് ബി​ഷ​പ് മാ​ർ. ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ന് കൈമാറിയ വി​ശു​ദ്ധ ഗ്ര​ന്ഥം പ്ര​തി​ഷ്ഠി​ച്ചതോടെയാണ് ബൈബിൾ കൺവൻഷന് തുടക്കമായത്. തു​ട​ർ​ന്നു ബിഷപ്പിന്‍റെ മുഖ്യകാർമികത്വത്തിൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. പ​ത്തി​നു ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 8.30 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ