ആയിരങ്ങള്‍ കൈകോര്‍ത്ത ലണ്ടന്‍ മാര്‍ച്ച് ഫോര്‍ ലൈഫ്

ജീവന്റെ സംരക്ഷണം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ലണ്ടനില്‍ നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ആദ്യമായാണ് യുകെയുടെ തലസ്ഥാനത്ത് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ഫോര്‍ ലൈഫിനെ അഭിസംബോധന ചെയ്യുവാനായി സാമൂഹിക സാംസ്‌കാരിക തലങ്ങളിലുള്ള നിരവധി പ്രമുഖര്‍ എത്തിയിരുന്നു.

ട്രാഫല്‍ഗര്‍ സ്‌ക്വയര്‍ മുതല്‍ പാര്‍ലമെന്റ് സ്‌ക്വയര്‍ വരെയുള്ള റാലി അമേരിക്കന്‍ ഗായകന്‍ ജോയ് വില്ലയാണ് നയിച്ചത്. ‘ജീവനെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുവാന്‍ നിങ്ങള്‍ ധൈര്യം കാണിക്കുന്നുവെങ്കില്‍ നിങ്ങള്‍ അടുത്ത തലമുറയ്ക്കായുള്ള വിത്ത് വിതക്കുകയാണ് ചെയ്യുന്നത്. സത്യത്താല്‍ നയിക്കപ്പെടുന്ന ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിയുമെങ്കിലും ധൈര്യവും അത്യാവശ്യമാണ്. ബിഷപ്പ്  കീനന്‍ പറഞ്ഞു.

1967 ല്‍ നിലവില്‍ വന്ന അബോര്‍ഷന്‍ നിയമത്തോടനുബന്ധിച്ചാണ്, ജീവന്റെ സംരക്ഷണം ആഹ്വാനം ചെയ്തുകൊണ്ട് ഓരോ വര്‍ഷവും മാര്‍ച്ച് ഫോര്‍ ലൈഫ് നടക്കുക. 2012 ല്‍ ബിര്‍മിങ്ഹാമിലെ ഒരുകൂട്ടം പ്രോ ലൈഫ് പ്രവര്‍ത്തകരാണ് ആദ്യമായി മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തിയത്. ഈ വര്‍ഷം അത് ലണ്ടനില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply