ജീവന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി സല്‍വദോറിലെ ജനങ്ങള്‍

ജീവനും കുടുംബവും സംരക്ഷിക്കപ്പെടേണ്ടതാണെന്നു ഓര്‍മ്മപ്പെടുത്തികൊണ്ട് സാല്‍വദോറില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കുടുംബ ജീവിതത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തിയും ലിംഗ സമത്വം സ്‌കൂളുകളില്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടും ഗര്‍ഭചിദ്രം നിര്‍ത്തലാക്കണം എന്ന് ഉന്നയിച്ചും ആണ് മാര്‍ച്ച് ഫോര്‍ ലൈഫ് സംഘടിപ്പിക്കപ്പെട്ടത്.

സാല്‍വദോറിലെ ദി സേവ്യര്‍ ഓഫ് ദി വേള്‍ഡ് ടവറില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ഏകദേശം ആറായിരത്തോളം ആളുകള്‍ പങ്കെടുത്തു. ‘സ്‌നേഹം, ഐക്യം എന്നിവയാണ് ഈ റാലിയുടെ ലക്ഷ്യം. കാരണം ഇന്ന് ഏറ്റവും പ്രധാനപ്പെട്ടത്  കുടുംബജീവിതമാണ്. അവിടെ നിന്നും കുട്ടികള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും ലഭിക്കുന്നു. അത് അവരെ സമൂഹത്തില്‍ നന്മയുടെ പാതയില്‍ ജീവിക്കുവാന്‍ സഹായിക്കുന്നു’ എന്ന് എസ് റ്റു ലൈഫ് ഫൗണ്ടേഷന്റെ പ്രസിഡന്റ് ജൂലിയ റെജീന ദേ കാര്‍ഡിനല്‍ പറഞ്ഞു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇലക്ഷനു മുന്നോടിയായുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ് ഇതെന്നും കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന  മൂല്യങ്ങള്‍ എന്നിവയുടെ പ്രാധാന്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന എല്ലാവരിലും ഉണ്ടാക്കണം എന്നും മാര്‍ച്ച് ഫോര്‍ ലൈഫിന്റെ സംഘാടകര്‍ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ