മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ വി. പാദ്രെ പിയോ ഉപയോഗിച്ച അത്ഭുത പ്രാര്‍ത്ഥന  

ഒരു ഉദ്ദിഷ്ടകാര്യത്തിനായി ദൈവ സന്നിധിയില്‍ നാം പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ സാധാരണയായി ജപമാല പ്രാര്‍ത്ഥനയോ സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയോ സ്വയം പ്രേരിത പ്രാര്‍ത്ഥനയോ ആണ് ഉപയോഗിക്കുക. എന്നാല്‍ വിശുദ്ധ പാദ്രെ പിയോ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ഉപയോഗിച്ച ശക്തമായ ഒരു പ്രാര്‍ത്ഥന ഉണ്ട്. പ്രാര്‍ത്ഥനാവശ്യങ്ങളുമായി ദിനം പ്രതി ആയിരക്കണക്കിന് കത്തുകളും അഭ്യര്‍ത്ഥനകളുമാണ് അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരുന്നത്.

പാദ്രെ പിയോ സദാസമയവും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന പ്രാര്‍ത്ഥനയാണ് ആലക്കോക്കിലെ സെന്റ് മാർഗരറ്റ് മേരി  രചിച്ച യേശുവിന്റെ തിരുഹൃദയത്തോടുള്ള ഉദ്ദിഷ്ടകാര്യ നൊവേന.  പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയായിരുന്ന മാർഗരറ്റ് മേരിക്ക് യേശുവില്‍ നിന്ന് നിരവധി ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. യേശുവിന്റെ തിരുഹൃദയത്തിലൂടെ അവിടുത്തെ കരുണയ്ക്കായി അപേക്ഷിക്കുന്ന ആ അത്ഭുത പ്രാര്‍ത്ഥനയാണ് താഴെ ചേര്‍ക്കുന്നത്.

1 . എന്റെ ഈശോയെ അങ്ങ് പറഞ്ഞിരുന്നല്ലോ:”സത്യമായി ഞാൻ നിന്നോടു പറയുന്നു: ചോദിക്കുവിൻ നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും . മുട്ടുവിന്‍ തുറക്കപ്പെടും എന്ന്.” അതിനാല്‍ ഞാനിതാ മുട്ടുന്നു, അന്വേഷിക്കുന്നു (ആവശ്യം പറയുക) ഈ കൃപയ്ക്കായി അങ്ങയോടു യാചിക്കുന്നു…

പിതാവായ ദൈവമേ… പരിശുദ്ധ മറിയമേ… യേശുവിന്റെ തിരുഹൃദയമേ  ഞാന്‍ അങ്ങില്‍ ശരണം വയ്ക്കുന്നു.

2 . ഈശോയെ നീ പറഞ്ഞിട്ടുണ്ടല്ലോ :”സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, എന്റെ നാമത്തില്‍ നീ പിതാവിനോട് എന്തെങ്കിലും അപേക്ഷിക്കുകയാണെങ്കില്‍ അവൻ നിനക്കു തരും.” അതിനാല്‍ ദൈവമേ നിന്റെ നാമത്തിൽ ഞാൻ പിതാവിനോടു അപേക്ഷിക്കുന്നു …. ( ആവശ്യം പറയുക ).

പിതാവായ ദൈവമേ… പരിശുദ്ധ മറിയമേ… യേശുവിന്റെ തിരുഹൃദയമേ  ഞാന്‍ അങ്ങില്‍ ശരണം വയ്ക്കുന്നു.

3 . എന്റെ ഈശോയെ നീ പറഞ്ഞുവല്ലോ: “സത്യം സത്യമായി ഞാന്‍ പറയുന്നു, ആകാശവും ഭൂമിയും കടന്നു പോകും; എന്റെ വചനങ്ങൾ കടന്നുപോവുകയില്ല. അങ്ങയുടെ സ്ഥായിയായ വാഗ്ദാനത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ടു ഞാന്‍ ചോദിക്കുന്നു….( ആവശ്യം പറയുക )

പിതാവായ ദൈവമേ… പരിശുദ്ധ മറിയമേ… യേശുവിന്റെ തിരുഹൃദയമേ  ഞാന്‍ അങ്ങില്‍ ശരണം വയ്ക്കുന്നു.

വേദനിക്കുന്നവരോടു കരുണ കാണിക്കുവാന്‍ മടികാണിക്കാത്ത പരിശുദ്ധ ഹൃദയമേ നിര്‍ഭാഗ്യ പാപികളായിരിക്കുന്ന ഞങ്ങളുടെമേല്‍ കരുണകാണിക്കണമേ. നിന്റെയും ഞങ്ങളുടെയും അമ്മയായ മറിയത്തിന്റെ   ദുഖപൂര്‍ണ്ണവും അമലോത്ഭവവുമായ  ഹൃദയത്തിലൂടെ ഈ അനുഗ്രഹങ്ങളെ ഞങ്ങള്‍ക്ക് സാധിച്ചു തരണമേ.  പരിശുദ്ധ മറിയമേ, ഈശോയുടെ പിതാവായ വി . യൗസേപ്പേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ… ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here