വിശ്വാസ കൈമാറ്റം ജനന പ്രക്രിയകളുടെ ഭാഗമാണ്: മാർപ്പാപ്പ

കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം, പതിനഞ്ചാം അധ്യായം ഒന്നു മുതൽ എട്ടുവരെയുള്ള തിരുവചനങ്ങളാണ് കാസാ സാന്താ മാർത്തയിലെ വ്യാഴാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്കിടയിലെ സന്ദേശത്തിൽ മാർപ്പാപ്പ ധ്യാനവിഷയമാക്കിയത്. വിശ്വാസ കൈമാറ്റം എന്നതായിരുന്നു ചിന്താവിഷയം.

വിശ്വാസ കൈമാറ്റം അഥവാ പകരൽ എന്നതുകൊണ്ട് മതപരിവർത്തനമല്ല അർത്ഥമാക്കുന്നത്. ആർപ്പുവിളിക്കുന്ന ആരാധകരെയുമല്ല സഭയ്ക്ക് വേണ്ടത്. വിശ്വാസത്തിന്റെ പ്രകടനമായ വിശ്വാസപ്രമാണം വെറുതെ ആവർത്തിക്കുന്നുവരെയുമല്ല. ഒരു മതത്തെ കുറിച്ചുള്ള അറിവ് കൈമാറലുമല്ല. മാർപ്പാപ്പ പറഞ്ഞു

വിശ്വാസം കൊടുക്കേണ്ടതല്ല, ജനിക്കേണ്ടതാണ്

വിശ്വാസമുള്ള മക്കൾക്ക് ജന്മം നൽകി സന്താനപുഷ്ടിയുള്ളവളാകുക എന്നതാണ് സഭാമാതാവ് നേരിടുന്ന വെല്ലുവിളിയും. മാതാപിതാക്കളും വല്യപ്പന്മാരും വല്യമ്മമാരുമൊക്കെയാണ് വിശ്വാസം കൈമാറാൻ യോഗ്യർ. കാരണം അവർ സ്നേഹത്തോടെ തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞവരാണ്.

സാക്ഷ്യം ആകർഷിക്കുന്നു

നമ്മുടെ സാക്ഷ്യത്തിലൂടെയാണ് അനേകർ സഭയിലേക്ക് ആകൃഷ്ടരാകുന്നതെന്ന് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ സാക്ഷ്യം പൂർത്തിയാവുന്നത് രക്തസാക്ഷിത്വത്തിലാണ്. സാക്ഷ്യം അവിശ്വാസികളിൽ ആകാംക്ഷ ഉണർത്തും. ആ ആകാംക്ഷയിലേക്ക് പരിശുദ്ധാത്മാവ് കടന്നുചെല്ലുകയും ബാക്കി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ വിശ്വാസത്തിന്റെ പകർന്നുകൊടുക്കൽ നമ്മെ നീതീകരിക്കും. മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here