ക്രിസ്ത്യൻ വിരുദ്ധ കൊലപാതകങ്ങളിൽ നൈജീരിയൻ പ്രസിഡന്റിനെ കുറ്റപ്പെടുത്തി ട്രംപ് 

നൈജീരിയയില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നൈജീരിയൻ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചു. ട്രംപ് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ക്രിസ്ത്യാനികളെ സംരക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിച്ചത്.

“നൈജീരിയയില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു എന്നത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. ഞങ്ങള്‍ ഈ പ്രശ്നത്തെ നേരിടുവാന്‍ പോവുകയാണ്. ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് അത്. എങ്കിലും ഇനി അത് സംഭവിക്കുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല” എന്ന് വൈറ്റ് ഹൌസില്‍ നടന്ന സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ആശങ്കയിലാണെന്നും എന്നാല്‍ അമേരിക്കയുടെ സഹായത്തോടെ ഐഎസ് ഐഎസിനെ എതിര്‍ക്കുവാന്‍ കഴിയുന്നുണ്ടുന്നും  മുഹമ്മദ് ബുഹാരി കൂട്ടിച്ചേര്‍ത്തു.

യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പുറത്തുവിട്ട  റിപ്പോർട്ടനുസരിച്ചു നൈജീരിയ ഇപ്പോൾ “പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന രാജ്യങ്ങളുടെ” (CPC) പട്ടികയിലാണ് ഉള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ 19 ക്രിസ്ത്യാനികളും മൂന്നു പുരോഹിതരും കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply