നിരാശ അനുഭവിക്കുമ്പോള്‍ പ്രാര്‍ത്ഥനയിലേക്ക് മടങ്ങുക: ജറുസലേമിലെ പാത്രിയാര്‍ക്കീസ് 

നിരാശയുടെയും വേദനയുടെയും നിമിഷങ്ങളില്‍ പ്രാര്‍ത്ഥനയില്‍ അഭയം കണ്ടെത്തുവാന്‍ ശ്രമിക്കണം എന്ന് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് ആര്‍ച്ച് ബിഷപ്പ് പീര്‍ബട്ടിസ്റ്റ പിസാബല്ലാ. ഗാസ അതിര്‍ത്തിയിലെ അക്രമങ്ങളില്‍ സമാധാനം വീണ്ടെടുക്കുവാനും പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുവാനും വേണ്ടി നടത്തിയ പ്രാര്‍ത്ഥനയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. മേയ് പത്തൊമ്പതിന് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലാണ് സമാധാന പ്രാര്‍ത്ഥന നടത്തിയത്.

‘നിരപരാധികളായവരെ കൊല്ലുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിന് എന്ത് ചെയ്യണം എന്ന് നമുക്കറിഞ്ഞുകൂടാ. ഇവിടെ നാം നിസ്സഹായരാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ കഴിയും എന്ന് വിശ്വസിച്ചു കൊണ്ട്  പ്രാര്‍ത്ഥനയിലായിരിക്കാം. നമ്മുടെ രാജ്യത്ത് സമാധാനവും നീതിയും ഒരിക്കല്‍ പുനഃസ്ഥാപിക്കപെടും. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന മാറ്റങ്ങള്‍ കൊണ്ടുവരും’ ആര്‍ച്ചു ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ജറുസലേമില്‍ യുഎസ് എംബസി ആരംഭിച്ചതോടെയാണ് ആക്രമണം രൂക്ഷമായത്. ഇസ്രായേല്‍ക്കാരും പലസ്തീന്‍കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം കലശലായ അവസ്ഥയില്‍ സമാധാനം വീണ്ടെടുക്കാനായി ജറുസലേമിലെ പാത്രിയാര്‍ക്കീസ് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply