2017 ൽ ലോകവ്യാപകമായി 23 മിഷ്ണറിമാർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌ 

2017 അവസാനിക്കുമ്പോള്‍, കത്തോലിക്കാ സഭയിലെ 23 മിഷ്ണറിമാരാണ്  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത്.  അതിൽ 13 പുരോഹിതന്മാരും, 8 അല്‍മായരും ഉൾപ്പെടുന്നു. ആക്രമണങ്ങളില്‍ ഏറ്റവും കൂടുതൽ സുവിശേഷ പ്രവര്‍ത്തകര്‍  കൊല്ലപ്പെട്ടത്  അമേരിക്കയിലാണ്. വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്‍റെ വാർത്താ ഏജൻസിയായ ഫെയ്സ് ആണ്  പട്ടിക പുറത്തു വിട്ടത്.

അമേരിക്കക്ക് തൊട്ടു താഴെയുള്ള ആഫ്രിക്കയിൽ 10 മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്, 4 പുരോഹിതന്മാർ, 1 വിശ്വാസിയും 5 അത്മായരും അവരില്‍ ഉൾപ്പെടുന്നു.  ഏഷ്യയിൽ ഒരു പുരോഹിതനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. 2000 മുതൽ 2016 വരെ 5  മെത്രാന്മാരുൾപ്പടെ 424 പാശ്ചാത്യ മിഷ്ണറിമാർ കൊല്ലപ്പെട്ടു. സാമ്പത്തികവും സംസ്ക്കാരികവുമായ മൂല്യച്യുതിയുടെ ഭാഗമായുള്ള ആക്രമണങ്ങൾക്കിടയിലും ധാർമ്മികവും പാരിസ്ഥിതികവുമായ അപകീർത്തിപ്പെടുത്തൽ, മോഷണശ്രമങ്ങൾക്കിടയിലും വധിക്കപ്പെട്ടവരാണ് ഈ മിഷ്ണറിമാർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply