ഫ്രാൻസിസ് പാപ്പ ഇന്ത്യയിൽ പുതിയ ബിഷപ്പുമാരെ നിയമിച്ചു 

ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിൽ രണ്ടു ബിഷപ്പുമാരെ നിയമിച്ചു.  പശ്ചിമ ബംഗാളിലെ കിഴക്കൻ സംസ്ഥാനമായ റയാജൻജ് രൂപതയുടെ ബിഷപ്പായി ഫാ. ഫുൾഗെൻസ്  അലോഷ്യസ് ടിഗ്ഗായും അരുണാചൽപ്രദേശിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മിയാവോ രൂപതയുടെ ബിഷപ്പായി ഫാ. ഡെനിസ് പാനിപ്പിച്ചയുമാണ് നിയമിതരായത്.

റായിഗാൻജ് രൂപത

2016 ഏപ്രിൽ 30 ന് ബിഷപ് അൽഫോൻസസ് ഡിസൂസയുടെ മരണം മുതൽ റായിഗാൻജ് രൂപതയുടെ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

ബീഹാറിലെ ഭിട്ടിയ രൂപതയിലെ  പുരോഹിതൻ ആയ  ഫാ.ഫുൾഗെൻസ്  അലോഷ്യസ് ടിഗ്ഗാ 1965 മാർച്ച് 3-ന് , ജാർഖണ്ഡ്  ഗുൽലാ രൂപതയിൽ കാറ്റ്കായിയിൽ ജനിച്ചു. ഉത്തർപ്രദേശിലെ വാരണാസിയിലെ വിശാമ ജ്യോതി ഗുരുകുലലിൽ ഫിലോസഫിക്കൽ പഠനം പൂർത്തിയാക്കി. ഭോപ്പാൽ റീജിയണൽ സെമിനാരി , അഷ്ട, ഭോപ്പാൽ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ ദൈവശാസ്ത്ര പഠനം നടത്തി. ഉത്തർപ്രദേശിലെ അലഹബാദ്  യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദിയിൽ ബിരുദവും കരസ്ഥമാക്കി.

1997 മാർച്ച് 3 ന് മുസാഫർപൂരിലെ ഭദ്രാസനത്തിനു വേണ്ടി പുരോഹിതനായ അദ്ദേഹം  പിന്നീട് 1998 തുടങ്ങിയ  ബെട്ടിയ രൂപതയിൽ അംഗമായി.

1997-2000 കാലഘട്ടത്തിൽ   അസിസ്റ്റന്റ് ഇടവക വികാരി, ഡിയൽ ലയോള മിഡിൽ സ്കൂൾ ഡീൻ, 2001-2004 ൽ ചാൻപാട്ടിയയിലെ ഇടവക വികാരി, 2004-2009 ൽ ഡസ്സിയത്തിലെ സെന്റ് പീറ്റേഴ്സ് മൈനർ സെമിനാരിയിലെ റെക്ടറും ഇടവക വികാരിയും, 2009-2014 ൽ ചഖണിയിലെ ഇടവക വികാരി, 2014-2017 ൽ മദർ ഓഫ് ഗോഡ് ചർച്ച്  രാം നഗർ ഇടവക വികാരി, രൂപത ഉപദേഷ്ടാവ്, വോക്കേഷൻ  ഡയറക്ടർ, രൂപത ലിറ്റർജി കമ്മീഷൻ ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്യ്തിട്ടുണ്ട്. 2017 മുതൽ  വികാരി ജനറാൾ , റാം നഗർ ഇടവകയിലെ പുരോഹിതൻ എന്നി നിലകളിൽ സേവനം ചെയ്തുവരുന്നു.

മിയാവോ രൂപത

മിയാവോ രൂപതയുടെ സഹായ  മെത്രാനായി സ്ഥാനമേറ്റ ഫാ. ഡെനിസ് പാനിപ്പുകായ് 1958 ജൂലൈ 27 ന്  ദക്ഷിണേന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലെ കൊട്ടാച്ചിൽ ജനിച്ചു.

കൊളച്ചേലിൽ സെന്റ് മേരീസ് പാരിഷ് സ്കൂളിലെ പഠനത്തിനുശേഷം,1976 ൽ മേഘാലയയിലെ ഷില്ലോങ്ങിൽ  പ്രീ-നോഷൈറേറ്റിൽ  പ്രവേശിച്ചു. പിന്നീട് അദ്ദേഹം മഹാരാഷ്ട്രയിലെ നാസിക്യിൽ ദിവ്യദാനൻ സാലറിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  തത്ത്വശാസ്ത്ര പഠനം പൂർത്തിയാക്കി. 1991 ഡിസംബർ 27 ന് അദ്ദേഹം പുരോഹിതനായി.

1992-1995 ൽ  അസമിലെ ദിബ്രുഗഡ് രൂപതയിൽ ജോർഹട്ടിലെ സാലിയാനിയൻ പ്രീ-നോവൈറേറ്റിലെ റൂവാ ഹോം ഡീൻ,1995-1997 ൽ   ദിബ്രുഗാർ രൂപതയിലെ ടിൻസുകിയയിലെ ഖേറ്റിലെ ഡോൺ ബോസ്കോ ബൈബിൾ സ്കൂൾ അഡ്മിനിസ്ട്രേറ്റർ, 1998-2000 ബോർഡൂരിയിലെ ഡോൺ ബോസ്കോ സ്കൂൾ എന്നിവിടങ്ങളിൽ സേവനം ചെയ്തു.

2001-2004 ൽ മിയാവോ ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പൽ, 2004-2009 ൽ ബോർഡൂറിയ  ദിബ്രുഗാർഡ് രൂപതയിലെ മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻ ഇടവക പുരോഹിതൻ, 2009-2015 ൽ  നാഗാലാൻഡിലെ കൊഹിമ രൂപതയിലെ  കൊഹിമ ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പൽ  2012 മുതൽ 2015 വരെ സസലേഷ്യൻ  പ്രൊവിൻഷ്യൽ കൗൺസിലർ, 2015 മുതൽ  മണിപ്പൂരിലെ ഇംഫാലിലെ അതിരൂപത, ചിങ്മീറോങ്ങിലെ മേരി ഇമ്മാക്കുലേറ്റ് ഇടവക വികാരി എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

Leave a Reply