ഉഗാണ്ട രക്തസാക്ഷി ദിനത്തില്‍ തീര്‍ത്ഥാടകര്‍ വിശുദ്ധ ബലി അര്‍പ്പിച്ചു  

ഉഗാണ്ട രക്തസാക്ഷികളുടെ തിരുനാള്‍ ദിനത്തില്‍  ഉഗാണ്ടയുടെ വടക്ക്-കിഴക്കന്‍ ജില്ലയായ അരുവയില്‍ നിന്നും നുംഗൊംഗോയിലേക്ക് കാല്‍നടയായി എത്തിയ സന്തോഷത്തിലാണ് 67കാരനായ  ജോണ്‍ ഓലെ. ഓലെ മൂന്നാമത്തെ തവണയാണ് അവിടേയ്ക്ക് കാല്‍നടയായി യാത്ര ചെയ്യുന്നത്.

ഓരോ തവണയും വിശുദ്ധ ബലിയില്‍  പങ്കുചേരുന്ന അനുഭവം ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ആദ്യമായി വന്നപ്പോള്‍ ഒരു കൃഷിയിടം തുടങ്ങാന്‍ പണം ലഭിക്കണമേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം, ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ മൂന്ന് പശുക്കളെയും അഞ്ച് ആടുകളെയും നല്‍കി. അങ്ങനെ ഒരു ഫാം ആരംഭിച്ചു. ‘ അദ്ദേഹം പറഞ്ഞു.

രണ്ടാമത് എനിക്ക് എന്നെ മനസിലാക്കുന്ന ഭാര്യയെ കിട്ടാന്‍ പ്രാര്‍ത്ഥിച്ചു. ദൈവം എന്നെ മനസിലാക്കുന്ന ഒരു ഭാര്യയെ തന്നു. ഒലെ പറഞ്ഞു.

1885 ജനുവരി 31, 1887 ജനുവരി 31 എന്നീ ദിവസങ്ങളില്‍ ഉഗാണ്ടയുടെ ഭാഗമായിരുന്ന ബുഗാനാ സാമ്രാജ്യത്തില്‍  വധശിക്ഷയ്ക്ക് വിധേയരായ 22 അനുയായികളെ അനുസ്മരിച്ചാണ് വിശുദ്ധകുര്‍ബാന അര്‍പ്പിച്ചത്.

കമ്പാലയുടെ  തലസ്ഥാനതു നിന്ന്  ഒമ്പതു മൈല്‍ അകലെയുള്ള  രക്തസാക്ഷികള്‍ കൊല്ലപ്പെട്ട സ്ഥലത്താണ് ഈ പള്ളി. മവാംഗാ രണ്ടാമന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ബുഗാണ്ട രാജകീയ കോടതിയില്‍ രാഷ്ട്രീയ സ്വാധീനത്തിനുവേണ്ടിയുള്ള  മത സമരങ്ങളുടെ കാലഘട്ടത്തിലാണ് അവര്‍ വധിക്കപ്പെട്ടത്. 1964 ല്‍ രക്തസാക്ഷികളെ വിശുദ്ധരാക്കുകയും ചെയ്തു.

വിശുദ്ധ കുര്‍ബാനയില്‍ 2 മില്യണ്‍ ആളുകള്‍ പങ്കെടുത്തതായാണ് പോലീസിന്റെ കണക്ക്. ആഫ്രിക്ക, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ യാത്ര ചെയ്ത് ഇവിടെ എത്തി. 30 ലധികം ബിഷപ്പുമാരും ആഫ്രിക്കയിലെ 200 ലധികം പുരോഹിതന്‍മാരും ദിവ്യബലിയില്‍ പങ്കെടുത്തു.

Leave a Reply