മതസ്വാതന്ത്രത്തിനായി പ്രാര്‍ത്ഥനാവാരം പ്രഖ്യാപിച്ച്, അമേരിക്കന്‍ ബിഷപ്പ്‌സ് കൗണ്‍സില്‍

മതസ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ഥിച്ചു കൊണ്ട് അമേരിക്കന്‍ ബിഷപ്‌സ് കൗണ്‍സില്‍ പ്രാര്‍ത്ഥനാ വാരം പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 29 വരെയാണ് മതസ്വാതന്ത്ര്യത്തിനായുള്ള പ്രാര്‍ഥനാ വാരം ആചരിക്കുക. ദൈവസ്‌നേഹത്താല്‍ മറ്റുള്ളവരെ ശുശ്രൂഷിക്കുക എന്നതാണ് പ്രാര്‍ത്ഥനാ വാരത്തിന്റെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

‘ദൈവസ്‌നേഹത്തില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസം, ദത്തെടുക്കല്‍, സംരക്ഷണം, ആരോഗ്യപരിചരണം, കുടിയേറ്റം, അഭയാര്‍ഥി സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മറ്റുള്ളവരെ സേവിക്കാന്‍ മതസ്വാതന്ത്ര്യം നമ്മെ അനുവദിക്കുന്നു. മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാനും മറ്റുള്ളവരെ സഹോദരീ സഹോദരന്മാരായി കണ്ടുകൊണ്ട് കാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാനും എല്ലാവരെയും ക്ഷണിക്കുന്നു’ എന്ന് അമേരിക്കന്‍ ബിഷപ്പ്‌സ് കൗണ്‍സിലിന്റെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് ഇ കര്‍ട്ട്‌സ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply