ദൈവ കരുണയ്ക്കു സാക്ഷ്യം നൽകി നേപ്പാളിലെ ക്രിസ്ത്യാനികൾ 

നേപ്പാളി ക്രിസ്ത്യാനികൾ എന്ന നിലയിൽ, ക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷികളാകാനും പ്രാർത്ഥനയിൽ പങ്കുചേരുവാനും ക്രിസ്ത്യാനികൾക്കിടയിലുള്ള ഭിന്നത ഇല്ലാതാക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് നേപ്പാളിലെ സഭകൾക്കായുള്ള ദേശീയ കൗൺസിൽ സെക്രട്ടറി ആർ സി ആചാര്യ. നേപ്പാളിലെ സഭകൾക്കായുള്ള ദേശീയ കൗൺസിൽ സംഘടിപ്പിച്ച എക്യുമെനിക്കൽ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

മേയ്  8 മുതൽ 11 വരെ കാഠ്മണ്ഡുവിലെ ബാപ്റ്റിസ്റ്റ് ദൈവാലയത്തിൽ നടന്ന പരിപാടിയിൽ വിവിധ സഭകളിൽ നിന്നായി തൊണ്ണൂറോളം ആളുകൾ പങ്കെടുത്തു. ക്രിസ്തീയ സഭയെ മുന്നോട്ട് നയിക്കുന്നതിനും അവയുടെ വികസനം ഉറപ്പാക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.  ” നാം ദൈവിക പദ്ധതിയുടെ ഭാഗമാണ്. സുവിശേഷത്തിനു സാക്ഷ്യം നൽകികൊണ്ട് ശേഷിക്കുന്ന ജനത്തിനു സേവനം ചെയ്യുന്നതിനായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ സേവകരായിരിക്കുന്നതിനും ഇവിടുത്തെ സമൂഹത്തെ നിലനിർത്തുന്നതിനും എല്ലാവരെയും ഐക്യത്തിൽ ഒന്നുചേർക്കുന്നതിനും നമുക്ക് കടമയുണ്ട്”. കൗൺസിലിൽ പങ്കെടുത്തവരെ ആർ സി ആചാര്യ  ഓർമിപ്പിച്ചു.

മതപരിവർത്തനത്തെ തടയുകയും മതസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്ന കടുത്ത നിയമമാണ് ഉണ്ടായിരുന്നതെങ്കിലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നേപ്പാളിൽ ക്രിസ്തീയത അതിവേഗം വ്യാപിച്ചു. നേപ്പാളിലെ 29 ദശലക്ഷം നിവാസികളിൽ 1.4% ആളുകൾ, ഇപ്പോൾ ക്രിസ്ത്യാനികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply