മോർമൊൺ ചർച്ച് പ്രസിഡന്റിന്റെ മരണത്തിൽ അമേരിക്കൻ മെത്രാന്മാര്‍ അനുശോചനം രേഖപ്പെടുത്തി 

മോർമൊൺ ചർച്ച് പ്രസിഡണ്ട് തോമസ് മോൺസൻന്റെ നിര്യാണത്തിൽ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍  അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ചൊവ്വാഴ്ച അന്തരിച്ച അദ്ദേഹത്തിന് 90 വയസായിരുന്നു പ്രായം.

“പ്രസിഡന്റ് മോൺസൺ ഐക്യത്തിന്റെ  വക്താവും ഓരോ വ്യക്തിയുടെയും  നന്മയിൽ വിശ്വസിച്ചിരുന്നവനും ആയിരുന്നു. വിശ്വാസത്തെ പരിഗണിക്കാതെ ആളുകളെ ആശ്ലേഷിക്കുവാനും എല്ലാവരിലും യേശുവിനെ ദർശിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു”. സോൾട്ട് ലേക് സിറ്റിയിലെ ബിഷപ്പ് ഓസ്കാർ സൊളീസ് പറഞ്ഞു. ദീർഘ വീക്ഷണം ഉള്ള വ്യക്തിയും ദയയുടെയും അന്തസ്സിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്തമായ മാതൃകയും ആയിരുന്നു അദ്ദേഹം എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

മോർമൊൺ സഭയിലെ പതിനാറാമത്തെ പ്രസിഡന്റ് ആയിരുന്നു മോർസൺ. 15.8 ദശലക്ഷം അംഗങ്ങള്‍ ഉണ്ട്. ഒരു മതത്തിന്റെ നേതാവായിരുന്ന മോർസണ്ണിന് പാവങ്ങളോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. 2008 ൽ ആയിരുന്നു മോർമൊൺ സഭയുടെ പ്രസിഡന്റായി അദ്ദേഹം സ്ഥാനം ഏറ്റത്. അനാഥരായ വിധവകളെയും രോഗബാധിതരായ കുട്ടികളെയും സന്ദര്‍ശിക്കുവാന്‍ അദ്ദേഹം അപ്രതീക്ഷിതമായി എത്തുമായിരുന്നു. മൂന്നു തലങ്ങളിലായി നിലനിന്നിരുന്ന എൽഡിഎസ് പള്ളിയുടെ  ദൌത്യങ്ങളെ പരിഷ്കരിച്ചു പാവങ്ങളെ സഹായിക്കുന്നതിനായി നാലാമതൊരു മേഖല കൂട്ടിച്ചേര്‍ത്തു എന്ന് യൂട്ടാ സംസ്ഥാന മുൻ അംഗം സ്റ്റുവർട്ട് റീഡ് പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും ഉള്ള ദുര്‍ബലരായ ആളുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും സഹായിക്കുന്നതിനും ഉള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍  ഒരു നല്ല സുഹൃത്തും സഹായിയുമായിരുന്നു പ്രസിഡന്റ് എന്നും കത്തോലിക്ക സഭയും മറ്റു സന്നദ്ധ സംഘടനകളും പാവങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയുടെ പ്രയോജനം നേടിയിട്ടുണ്ട് എന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ