റീബ്രാൻഡിംഗിനു ശേഷം വളർച്ചയുടെ പടവുകള്‍ കയറി വത്തിക്കാൻ കമ്മ്യൂണിക്കേഷന്‍സ്

വത്തിക്കാന്‍ മാധ്യമങ്ങളെ പുതിയ ബ്രാന്റിന് കീഴിലാക്കുകയും ഏകീകരിക്കുകയും ചെയ്തതിനു ശേഷം കൂടുതല്‍ പ്രേക്ഷകരിലേയ്ക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വത്തിക്കാൻ മാധ്യമങ്ങൾക്കു ഉണ്ടായിരുന്ന അനുയായികളുടെ എണ്ണം 4 ദശലക്ഷത്തിൽ കവിഞ്ഞിരിക്കുകയാണ്.

2014 ൽ ഫ്രാൻസിസ് പാപ്പയും അദ്ദേഹത്തിന്റെ ഒമ്പത് കർദിനാൾ കൗൺസിലർമാരും ചേർന്ന് നടത്തിയ തുടർച്ചയായ മാധ്യമ പരിഷ്കാരങ്ങളുടെ ഫലമാണിതെന്നും എല്ലാ മാസവും ഇവർ സംഘടിച്ചു റോമൻ ക്യൂരിയായുടെ പ്രവർത്തങ്ങൾ വിലയിരുത്തും എന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കുവാനും നിർദേശങ്ങൾ നൽകുവാനായി 2014 ൽ പാപ്പാ ബ്രിട്ടനിലെ ലോർഡ് ക്രിസ് പാറ്റന്റെ നേതൃത്വത്തിൽ  ഒരു അന്താരാഷ്ട്ര കമ്മീഷൻ സ്ഥാപിച്ചു. 2015 ജൂണിൽ ഫ്രാൻസിസ് സെക്രട്ടറിയേറ്റ് ഫോർ കമ്മ്യൂണിക്കേഷൻസ് സ്ഥാപിക്കുകയും അതിന്റെ തലവനായി മോൺ. ഡാരിയിയോ വീഗാനോയെ നിയമിക്കുകയും ചെയ്തു. വത്തിക്കാന്റെ ആശയവിനിമയത്തിനായി ഡിജിറ്റൽ ലോകത്തിൽ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു ഈ പ്രവർത്തങ്ങളുടെ ലക്ഷ്യം.

വത്തിക്കാൻ റേഡിയോ, എൽസേർവതൂർ റോമാനോ, വത്തിക്കാൻ ടെലിവിഷൻ സെന്റർ, ഹോളി സീ പ്രസ്സ് ഓഫീസ്, പൊന്തിഫിക്കല്‍ കൗൺസിൽ ഫോർ സോഷ്യൽ കമ്മ്യൂണിക്കേഷൻസ്, വത്തിക്കാൻ ഇന്റർനെറ്റ് സർവീസ്, വത്തിക്കാൻ ടൈപ്പോഗ്രാഫിക്സ് ഓഫീസ്, വത്തിക്കാനിലെ ഫോട്ടോഗ്രാഫി സേവനം തുടങ്ങി വത്തിക്കാന്‍റെ എല്ലാ വാർത്താവിനിമയ ഓഫീസുകളും പിന്നീട് സെക്രട്ടറിയേറ്റ് ഫോർ കമ്മ്യൂണിക്കേഷൻസിന്റെ കീഴിലായി. ഡിസംബർ മാസം അവസാനം നടന്ന കർദിനാൾമാരുടെ സമ്മേളനത്തിലായിരുന്നു  പുതുക്കിയ ലോഗോയും ഡിസൈനും പുറത്തിറക്കിയത്. കൂടാതെ വത്തിക്കാൻ റേഡിയോയെയും മറ്റു വാർത്താ സംവിധാനങ്ങളെയും ഒരു മൾട്ടീമീഡിയ ഹബ്ബാക്കി മാറ്റി.

സോഷ്യൽ മീഡിയ പേജുകൾ ഏകീകരിക്കപ്പെട്ടതോടെ അതിനെ  പിൻതുടരുന്നവരുടെ എണ്ണത്തിലും കാര്യമായ മാറ്റം വന്നു തുടങ്ങി. ഫേസ്ബുക്കിൽ വത്തിക്കാൻ വാർത്തയുടെ ലോഗോ ചുമന്ന പ്രതലത്തിൽ വത്തിക്കാന്റെ  ചിഹ്നം വെള്ള നിറത്തിൽ വരത്തക്ക വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ ഫേസ് ബുക്ക് പേജിനു മൂന്നു ദശലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സ് നിലവില്‍  ഉണ്ട്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ് എന്നിവയുൾപ്പെടെ ആറു ഭാഷകളിൽ ഈ പേജ് ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here