വത്തിക്കാനില്‍ നിന്നു പുതിയ പ്രസംഗ ആപ്പ്

പുരോഹിതന്മാരെ ദൈവവചനം പ്രസംഗിക്കാന്‍ സഹായിക്കുക  എന്ന ലക്ഷ്യത്തോടെ വത്തിക്കാൻ പുതിയ ക്ലെറസ്-ആപ്പ് രൂപീകരിച്ചു. ഈ ആപ്പിൽ  ഓരോ ഞായറാഴ്ചത്തെയും പ്രസംഗങ്ങള്‍ ലഭ്യമാണ്.  ജെസ്യൂട്ട് വൈദികനായ മർക്കോ ഇവാൻ റുപ്നിക്കാണ് പ്രസംഗങ്ങള്‍ എഴുതുന്നത്.

ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് വ്യക്തിഗത കുറിപ്പുകൾ എഴുതാനും മെച്ചപ്പെട്ട ദൃശ്യതയ്ക്കായി ഫോണ്ടുകളും പശ്ചാത്തല വർണ്ണങ്ങളും പരിഷ്ക്കരിക്കാനും  സാധിക്കും.

ഓരോ ഞായറാഴ്ചയിലെയും വായനകളുടെ വിചിന്തനവും  ധ്യാനവും തയ്യാറാക്കാന്‍ സഹായിക്കുക എന്നതാണ്  ഈ ആപ്ലിക്കേഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുരോഹിതർക്ക്  മാത്രമല്ല  അത്മായർക്കും ഇത് ലഭ്യമാകും. 

ക്ലറസ്-ആപ് നിലവിൽ ഇറ്റാലിയൻ ഭാഷയിൽ മാത്രമാണ് ലഭിക്കുന്നത്. സൗജന്യമായി പ്ലേ സ്റ്റോറിൽനിന്ന് ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഞായറാഴ്ച്ച പ്രസംഗങ്ങള്‍  തയ്യാറാക്കുന്നതിന് ലളിതവും എന്നാല്‍  ഉപയോഗപ്രദവുണ് ഈ ആപ്പ്. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here