ഫ്രാൻസിസ് പാപ്പയുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാർത്ഥനാക്രമം പ്രസിദ്ധീകരിച്ചു

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥന ക്രമം പ്രസിദ്ധീകരിച്ചു.  ഈ വർഷം ഫെബ്രുവരി 14ന് ആരംഭിക്കുന്ന നോമ്പുകാലത്തിന്റെ തുടക്കത്തിലെ പ്രാർത്ഥന ക്രമങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 15 മുതൽ 22 വരെ ചിലി, പെറു എന്നീ രാജ്യങ്ങളേക്കുള്ള സന്ദർശനം നടക്കും. ചിലി, പെറു സന്ദർശനം മൂലം  ജനുവരി 17 ന് നടക്കണ്ട പൊതു ദര്‍ശനവും പതിവ് പ്രാര്‍ത്ഥനകളും മാറ്റിവച്ചു. റോമിൽ തിരിച്ചെത്തിയതിന് ശേഷം വിശുദ്ധ പൌലോസ്‌ ശ്ലീഹായുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ ചൊവ്വാഴ്ച, ജനുവരി 25 നു സന്ധ്യാ പ്രാർത്ഥന നടത്തും. പൗലോസിന്റെ പരിവർത്തനത്തോടും  ക്രിസ്ത്യൻ യൂണിറ്റിന്റെ 51-ാം വാർഷികത്തോടും അനുബദ്ധിച്ചുള്ള പ്രാർത്ഥനയിൽ അദ്ദേഹം പങ്കെടുക്കും.

ജനുവരി 28 തീയതി ഞായറാഴ്ച  ഫ്രാൻസിസ് മാർപാപ്പ  സെന്റ് മേരീസ് ബസിലിക്കയിൽ സല്യൂസ് പോപ്പുലി റൊമാനിയുടെ ഐക്കൺ കൈമാറ്റം ചെയ്തതിന്റെ തിരുനാളിനോടനുബന്ധിച്ച് പ്രത്യേക ദിവ്യ ബലി അർപ്പിക്കും. ഫെബ്രുവരി 2 ന്  ഫ്രാൻസിസ് മാർപാപ്പ, സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ദൈവ സമർപ്പണ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ബലി അർപ്പിക്കും.

ഇരുപത്തിരണ്ടാമത് ലോക സമർപ്പിത ദിനത്തോടനുബന്ധിച്ച് സമർപ്പിതർക്കായുള്ള കോൺഗ്രിഗേഷൻ അംഗങ്ങൾ, അപ്പോസ്തോലിക ജീവിത സൊസൈറ്റികൾ, വത്തിക്കാനിലെ  മതപരമായ ഉത്തരവുകൾ വഹിക്കുന്ന വകുപ്പിലെ അംഗങ്ങൾ, കോൺഗ്രിഗേഷൻ ആൻഡ്  സെക്കുലർ സ്ഥാപനങ്ങളിലെ അംഗങ്ങൾ  എന്നിവർക്കൊപ്പം വിശുദ്ധ ബലി അർപ്പിക്കും.

പാരമ്പര്യമനുസരിച്ച് ഫെബ്രുവരി 14 ന്  റോമിലെ അവെന്റിൻ ഹിൽലെ  സെന്റ് അൻസെൽ പള്ളിയിൽ ഫ്രാൻസിസ് പാപ്പ വിഭൂതി തിരുനാൾ പ്രാർത്ഥനകൾ നടത്തും. ഫെബ്രുവരി 18 ഞായറാഴ്ച, റോമൻ കൂരിയ അംഗങ്ങൾക്കൊപ്പം അദ്ദേഹം വാർഷിക നോമ്പുകാലം ആരംഭിക്കും. തുടര്‍ന്ന്  ആത്മീയ ധ്യാനത്തിനായി റോമിൽ നിന്ന് 16 മൈൽ അകലെ അരിസിയയിൽ സ്ഥിതിചെയ്യുന്ന കാസ ദിവിൻ മാസ്റ്റോയിലേക്ക് പോകും.  ഫെബ്രുവരി 23 നു ആത്മീയ ധ്യാനം  അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here