സുതാര്യമായ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു വെനിസ്വേലന്‍ കര്‍ദിനാള്‍

രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുവാന്‍ സുതാര്യമായ തിരഞ്ഞെടുപ്പ് ആവശ്യമാണെന്ന് കാരക്കാസിലെ ആർച്ച് ബിഷപ്പ്  ആഹ്വാനം ചെയ്തു. കഴിഞ്ഞു പോയ  വർഷം വെനസ്വേലയെ സംബന്ധിച്ചിടത്തോളം വളരെ ദയനീയമായിരുന്നു എന്നും രാഷ്ട്രീയമായ ആക്രമണങ്ങളില്‍ 120 ത്തോളം ആളുകൾ കൊല്ലപ്പെട്ടു എന്നും കർദിനാൾ ജോർജ് ഉർസ സാവിനൊ തന്റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.

വെനിസ്വേലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നാളുകളായി ഭക്ഷണത്തിനും മരുന്നിനും ക്ഷാമം നേരിടുകയാണ് ഇവിടെ. സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാലാവധി ഈ വർഷം അവസാനിക്കും. അടുത്ത വർഷം തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് രാജ്യം.കഴിഞ്ഞ ജൂലൈയിൽ തെരഞ്ഞെടുപ്പ് വഴി  ഒരു കോൺസ്റ്റിറ്റുവന്റ് അസംബ്ലി രൂപീകരിച്ചിരുന്നു. എന്നാൽ വെനിസ്വേലയുടെ നാഷണൽ അസംബ്ലിയാൽ അത് അടിച്ചമർത്തപ്പെട്ടു. ഇതേ തുടർന്ന് ഭരണഘടനാ അസ്ഥിരതത്വത്തിനെതിരായി നടന്ന ജനകീയ പ്രതിഷേധത്തിൽ സുരക്ഷാ സേനയാൽ 120-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

കർദിനാൾ ഉർസ തന്റെ നാലു സഹായ മെത്രാന്മാരോടും ചെന്നാണ് സന്ദേശം പുറപ്പെടുവിച്ചത്. ഈ സന്ദേശം വരുന്ന 6 , 7 തീയതികളിൽ വെനിസ്വേലയിലെ ഇടവകകളിൽ വായിക്കും. പ്രതി സന്ധികൾക്കു നടുവിലും വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് പ്രത്യാശയോടെ  ഒരു പുതിയ വർഷത്തെ വരവേൽക്കാം എന്നും സമാധാനത്തോടെ ജീവിക്കുന്ന ഒരു വെനിസ്വേലയ്ക്കായി പ്രാർത്ഥിക്കാം   എന്നും  കർദിനാൾ സന്ദേശത്തിലൂടെ പറഞ്ഞു.

Leave a Reply