ദേവാലയാക്രമണം: ഈജിപ്തില്‍ 17 പേര്‍ക്ക് വധശിക്ഷ

ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരേ ആക്രമണം നടത്തിയ കേസില്‍ ഈജിപ്തില്‍ 17 പേര്‍ക്ക് വധശിക്ഷ വിധിച്ചു. ഈജിപ്ത് സൈനിക കോടതി ആണ് ശിക്ഷ വിധിച്ചത്. ഇതു കൂടാതെ 19 പേര്‍ക്ക് ജീവപര്യന്തം തടവും 9 പേര്‍ക്ക് 15 വര്‍ഷം തടവും ഒരാള്‍ക്ക് 10 വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്.

2016-2017 കാലഘട്ടത്തില്‍ കെയ്‌റോ, അലക്‌സാണ്ഡ്രിയ, നൈല്‍ഡല്‍റ്റയിലെ ടാന്റാ നഗരങ്ങളിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണങ്ങളില്‍ 74 പേര്‍ കൊല്ലപ്പെട്ടിരിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഐഎസ് ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ