യുദ്ധം ആരംഭിക്കുന്നത് ഹൃദയത്തില്‍, അവസാനിക്കുന്നത് ലോകത്തില്‍ – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: മനുഷ്യമനസ്സുകളിലെ അത്യാഗ്രഹവും അസൂയയും വിദ്വേഷവുമാണ് ലോകത്തില്‍ അക്രമവും കൊലപാതകവും യുദ്ധവും സൃഷ്ടിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. വ്യഴാഴ്ച ദിവ്യബലിയില്‍ പ്രസംഗമധ്യേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

”യുദ്ധം ആരംഭിക്കുന്നത് മനസ്സുകളിലാണ്. അത് അവസാനിക്കുന്നത് ലോകത്തിന്റെ വിവിധഭാഗങ്ങളിലും. മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് മനസ്സിലാകും. ഒരു വ്യക്തിയുടെ ഉള്ളിലെ അസൂയയും അത്യാഗ്രഹവുമാണ് വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും മുകളില്‍ ബോംബുകളായി പതിക്കുന്നത്. എത്രയെത്ര കുഞ്ഞുങ്ങളാണ് ഓരോ ദിവസവും മരിച്ചു വീഴുന്നത്?” കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച യുദ്ധ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പാപ്പ.

അസൂയയും അത്യാഗ്രഹവുമാണ് കായേനെ സഹോദരന്റെ കൊലപാതകത്തില്‍ എത്തിച്ചത്. അതിനാല്‍ അസൂയയും അത്യാഗ്രഹവും ഒഴിവാക്കി ജീവിക്കുക. നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ചുമതല നമുക്കുണ്ട്. യുദ്ധത്തിന്റെ വിത്തുകള്‍ നമ്മുടെ ഹൃദയങ്ങളില്‍ മുളപൊട്ടാതിരിക്കാന്‍ ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് പാപ്പ ദിവ്യബലി പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here