സമാധാനത്തിനായി നാം ഓരോരുത്തരും പരിശ്രമിക്കണം: യുഎന്‍ മേധാവി

ലോകത്തിന്റെ  സമാധാനത്തിനായി നാം ഓരോരുത്തരും പരിശ്രമിക്കണമെന്നും സമാധാനത്തിന്‍റെ ​വക്താക്കളാകാന്‍ സാധി​ക്ക​ണം എന്നും  ഐക്യരാഷ്ട്ര സംഘടയുടെ സെക്രട്ടറി ജെനറല്‍, ആന്‍റെണി ഗുത്തിയരസ് തന്റെ പുതുവത്സര സന്ദേശത്തി​ല്‍​ അഭ്യര്‍ത്ഥിച്ചു.

ലോകമിന്ന് അസമാധാനത്തിന്‍റെ വഴികളിലേയ്ക്കാണ് നീങ്ങുന്നത് എന്നും  സമാധാനത്തിന്‍റെ പാതയില്‍ ലോകം പിന്നോട്ടാണ് നടക്കുന്നത് എന്നും  നമുക്കു ചുറ്റും കലാപങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ച് കലുഷിതമാകുന്ന അന്തരീക്ഷമാണ് അനുഭവവേദ്യമാകുന്നതെന്നും ഗുത്തിയരസ് പറഞ്ഞു.

ശക്തമായ ആണവായുധങ്ങളുടെ ഭീഷണി, കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ കെടുതികള്‍, മനുഷ്യാവകാശങ്ങളുടെ ലംഘനം, വര്‍ദ്ധിച്ചുവരുന്ന അസമത്വം,ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവ ഭയാനകവും  ആശങ്കാജനകവുമാണെന്ന് ഗുത്തിയരസ് ചൂണ്ടിക്കാട്ടി.

പ്രത്യാശ കൈവെടിയരുതെന്നും, കൂടുതല്‍ സുരക്ഷയുള്ളൊരു ലോകത്തിനായി എല്ലാവരും  പരിശ്രമിക്കണ​മെന്നും​അദ്ദേഹം ആഹ്വാനംചെയ്തു.

വ്യക്തിജീവിതത്തില്‍ നന്മയും സമാധാനവും വളര്‍ത്തി  നമ്മുടെ മനസ്സുകളിലും ഹൃദയങ്ങളിലും യുദ്ധം അവസാനിപ്പിച്ച്, യുദ്ധം ഇല്ലാതാക്കാന്‍ സാധിച്ചാല്‍ നമുക്ക് സമൂഹത്തില്‍ സമാധാനത്തിന്‍റെ പ്രയോക്തക്കളാകാമെന്ന് ഗുത്തിയരസ് ഉദ്ബോധിപ്പിച്ചു.  ​

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here