സൗദിയിലെ തൊഴിലാളി പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടി കാര്‍ദ്ദിനാള്‍ ട്യുറാന്‍

ജോലി തേടി അറേബ്യന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ അന്തസ്സും അവകാശവും സംരക്ഷിക്കപ്പെടണമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറാന്‍. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ക്കായി അര്‍പ്പിച്ച ബലിയിലാണ് അദ്ദേഹം ഈ കാര്യം സൂചിപ്പിച്ചത്.

ദൈവത്തോടു വിധേയത്വമുള്ളവര്‍ മതങ്ങളെ സമാധാനത്തിനുള്ള ഉപകരണങ്ങളായി കാണുമെന്നും സമാധാനത്തില്‍ ജീവിക്കാനുള്ള സാദ്ധ്യതകള്‍ എല്ലാവരുമായി പങ്കുവയ്ക്കുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദൈവം നല്കിയ മനുഷ്യാന്തസ്സ് മാനിച്ചാല്‍ എവിടെയും സമാധാനപൂര്‍ണ്ണമായ ലോകം കെട്ടിപ്പടുക്കാനാകുമെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

കൂടാതെ സൗദിയിലെ ഉദ്യോഗസ്ഥരുമായി കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാന്‍ കൂടിക്കാഴ്ച നടത്തി. “സൗദിയില്‍ താഴ്ന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി കുടിയേറ്റക്കാരായ ആളുകളുണ്ട്.  അവരുടെ അന്തസും മാനിക്കപ്പെടണ൦” എന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply