ലോക കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ പാപ്പ 25 ന് യാത്ര തിരിക്കും 

കുടുംബങ്ങളുടെ ലോക സമ്മേളനത്തില്‍ പങ്കെടുക്കുനതിനായി 25 ാം തിയതി  ശനിയാഴ്ച  ഫ്രാന്‍സിസ് മാര്‍പ്പാപ്പ അയര്‍ലണ്ടിലേക്ക് യാത്ര തിരിക്കും.  10:30 ന് അദ്ദേഹം ഡബ്ലിനില്‍ എത്തും.

രാഷ്ട്രപതിയുടെ വസതിയില്‍  11: 30 ന് ഫ്രാന്‍സിസ് പാപ്പയെ ഔദ്യോഗികമായി സ്വാഗതം ചെയ്യും. തുടര്‍ന്ന് രാഷ്ട്രപതിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.

ഡബ്ലിന്‍ ക്യാസ്റ്റില്‍ പോപ് ഫ്രാന്‍സിസ് സിവില്‍ അതോറിറ്റിയും ഡിപ്ലോമാറ്റിക് കോര്‍പ്പ് അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഉച്ചകഴിഞ്ഞ്, സെന്റ് മേരീസ് പ്രാ-കത്തീഡ്രല്‍ പാപ്പാ സന്ദര്‍ശിക്കും. തുടര്‍ന്ന് അദ്ദേഹം കാപ്പുച്ചിന്‍ ഫാദേഴ്‌സ് റിസപ്ഷന്‍ സെന്ററില്‍ പോകുകയും ഭവനരഹിതരായ കുടുംബങ്ങളെ സ്വകാര്യമായി സന്ദര്‍ശിക്കുകയും ചെയ്യും.

ക്രൊക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെ കുടുംബങ്ങളുടെ ഉത്സവത്തോടുകൂടി പരിശുദ്ധ പിതാവ് തന്റെ ദിവസത്തെ പരിപാടികള്‍ അവസാനിപ്പിക്കും.

ഞായറാഴിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ കനോക്കില്‍ ദേവാലയം സന്ദര്‍ശിക്കുന്നതിനായി പോകും. ഡബ്ലിനിലേക്ക് മടങ്ങിയതിന് ശേഷം,  ഫിനീഷ് പാര്‍ക്കില്‍  ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥന നടത്തും. അതിനുശേഷം അയര്‍ലന്‍ഡിലെ ബിഷപ്പുമാരുമായി ഡൊമിനിക്കന്‍ സഹോദരിമാരുടെ കോണ്‍വെന്റില്‍ കൂടിക്കാഴ്ച  നടത്തും.

വൈകുന്നേരം 6.30 ന് വിടവാങ്ങല്‍ ചടങ്ങിനു ശേഷം മാര്‍പ്പാപ്പ റോമിലേക്കു യാത്ര തിരിക്കും. പതിനൊന്നോടെ റോം സിമ്പാമിനോ വിമാനത്താവളത്തില്‍ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ