പാപ്പായ്ക്ക് മുന്നിൽ വിനയത്തോടെ ഹൈജമ്പിലെ ലോക റെക്കോർഡുകാരൻ

ഫ്രാൻസിസ് പാപ്പായെ അടുത്തു കണ്ടപ്പോഴും ലോക ഹൈജമ്പ് റെക്കോർഡുകാരൻ തറയിൽ കാൽ ഉറപ്പിച്ചു തന്നെ നിർത്തി. തനിക്കും പാപ്പായ്ക്കും ഇടയിലെ അരയോളം പൊക്കം വരുന്ന ബാരിക്കേയ്‌ഡ്‌ ചാടിക്കടക്കാനും ശ്രമിച്ചില്ല. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മേയ് 2 നു നടന്ന  ജനറൽ ഓഡിയൻസിലാണ് ഫ്രാൻസിസ് പാപ്പാ ജാവിയർ സോടോമായറുമായി കണ്ടുമുട്ടിയത്.

അമ്പതു വയസുകാരനായ ജാവിയർ സോട്ടോമായർ ക്യൂബയിൽ നിന്നുള്ള ഒരു ചെറിയ അത്ലറ്റിക്  സംഘത്തിന്റെ ഭാഗമായിരുന്നു. കായിക മേഖലയിൽ നിന്ന് വിരമിച്ച അദ്ദേഹം പാപ്പായെ സന്ദർശന സമയത്തു കാണുകയും ആശംസകൾ നേരുകയും ചെയ്തു. 1993 ൽ സോട്ടോമായർ നേടിയ എട്ട് അടി 1/2 (2.45 മീറ്റർ) അന്നുവരെ ലോകം കണ്ടതിൽ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു. ലോകം കണ്ട മികച്ച ഹൈ ജംബർമാരിൽ  ഒരാളായ അദ്ദേഹം തന്റെ 20 വർഷത്തെ കായിക ജീവിതത്തിനിടയിൽ നിരവധി റെക്കോഡുകൾ സ്ഥാപിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

1992 ലെ ഒളിമ്പിക്സിൽ സ്വർണ്ണ മെഡലും വിരമിക്കുന്നതിനു തൊട്ടുമുൻപായി നടന്ന 2000 ലെ ഒളിമ്പിക്സിൽ വെള്ളിമെഡലും സോട്ടോമായർ നേടിയിരുന്നു.  ക്യൂബയിൽ നിന്നുള്ള പ്രതിനിധി വത്തിക്കാനിലെ വിവിധ സംസ്കാരങ്ങൾക്കായി ഉള്ള പൊന്തിഫിക്കൽ കൗൺസിലുമായി കൂടിക്കാഴ്ച നടത്തി.

Leave a Reply