സിറിയക്ക് വേണ്ടി കൈകോര്‍ക്കാന്‍ ആഹ്വാനവുമായി യങ് കാരിത്താസ് പോളിഷ് ബസ് പര്യടനം 

സിറിയയിലെ ജനങ്ങളെ സഹായിക്കുന്നതിനായി യുവജനങ്ങളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ട് ബസ് പര്യടനം ആരംഭിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ അനുഗ്രഹവും ആശീര്‍വാദവും സ്വീകരിച്ചു കൊണ്ട് ആരംഭിച്ച ബസ് പര്യടനം പോളണ്ടിലെ നൂറുകണക്കിന് നഗരങ്ങളിലൂടെ കടന്നു പോകും.

പ്രധാന പോളിഷ് നഗരങ്ങളിലൂടെ കടന്നുപോകുന്ന ഈ പോജക്ടിന്റെ ലക്ഷ്യം സിറിയയെ സഹായിക്കുന്നതിനായി യുവജനങ്ങളെ സജ്ജരാക്കുക എന്നതാണ്. അലപ്പോയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ ബസിന്റെ മറ്റൊരു ലക്ഷ്യം സിറിയയിലെ ക്രൈസ്തവ പീഡനങ്ങളിലേയ്ക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ്.

“യുദ്ധം.. അതിനെക്കുറിച്ചു എത്രയൊക്കെ വിവരിച്ചാലും അതൊന്നും അതിന്റെ യഥാര്‍ത്ഥ സ്ഥിതി വിശേഷം ആകില്ല. കാരണം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് അതിന്റെ ഭീകരത. വഴക്കുകളും കലഹങ്ങളും കൊലയുമാണതില്‍ നിറയെ. ജീവിതത്തില്‍ നടന്ന എല്ലാത്തിനും നന്ദിയുള്ളവരായിരിക്കും. യുദ്ധം ഉടന്‍ വസാനിക്കും എന്ന് പ്രത്യാശിക്കുന്നു.” സിറിയയില്‍ നിന്ന് യുദ്ധ സമയത്തു രക്ഷപെട്ട വിദ്യാര്‍ത്ഥി ബാഷര്‍ ടൂമ പറഞ്ഞു.

Leave a Reply