മാഫിയയുടെ പ്രേരണകളെ പ്രതിരോധിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? യുവജനങ്ങളോട് മാർപ്പാപ്പ 

മാഫിയ സംഘങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പ്രേരണകളെ അതിജീവിക്കുവാന്‍ കഴിയുമോ എന്ന്   സിസ്സിയിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പാ. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സിസിലി സന്ദര്‍ശിച്ചതിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് അയച്ച ടെലിഗ്രാമിലാണ്  മാഫിയയെ പ്രതിരോധിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തത്.

അഗ്രിഗേന്റോയിലെ ആർച്ചു ബിഷപ്പിന് അയച്ച ടെലിഗ്രാമിൽ, ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോണ്‍പോള്‍ പാപ്പാ നഗരം സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ടെമ്പിള്‍ വലിയില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച കാര്യം  ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിച്ചു. അദ്ദേഹത്തെ പോലെ  താനും സംഘടിത കുറ്റകൃത്യങ്ങള്‍ തടയുവാന്‍ സിസിലിയിലെ ആളുകളോട്,  പ്രത്യേകിച്ച് യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പാപ്പാ അറിയിച്ചു.

1993 ല്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനായി പോരാടുകയും അക്രമികളാല്‍ കൊല്ലപ്പെടുകയും ചെയ്ത വാഴ്ത്തപ്പെട്ട ഫാ. പിനോ പുൽസിയെ പ്രത്യേകം അനുസ്മരിച്ച പാപ്പാ, അദ്ദേഹത്തിന്‍റെ മാതൃക പിന്തുടരണം എന്നും ആവശ്യപ്പെട്ടു. മാന്യതയോടും ധൈര്യത്തോടും കൂടെ അനുദിന ജീവിതത്തില്‍ സുവിശേഷം പാലിക്കുവാന്‍ ശ്രമിക്കണമെന്നും അതിനായി യുവജനങ്ങളെ പഠിപ്പിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply