2018 ലെ സിനഡ്  യുവജനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: കർദിനാൾ പരോലിൻ  

2018 ലെ സിനഡിൽ യുവജനങ്ങളുടെ ജീവിതം കൂടുതല്‍ ചര്‍ച്ചാ വിഷയമാകുമെന്ന് കർദിനാൾ പീയാത്രോ പരോലിൻ പറഞ്ഞു. യുവജനങ്ങളുടെ  പ്രതീക്ഷകൾ, അഭിലാഷങ്ങൾ, അവർ നേരിടുന്ന വെല്ലുവിളികൾ, അവരുടെ ബലഹീനതകൾ,  ഭയങ്ങൾ  എന്നിവയിൽ സിനഡ് പ്രത്യേകം  ശ്രദ്ധ കേന്ദ്രീകരിക്കും .

യുവജനങ്ങളുമായി സംസാരിക്കാനുള്ള സഭയുടെ ആഗ്രഹം ആണ് ഈ സിനഡ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ സഹായിക്കാൻ മാത്രമല്ല,  സഭയുടെ സുവിശേഷ പ്രഘോഷണത്തിന് സംഭാവന ചെയ്യാനും അവരെ ക്ഷണിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

“ഈ ക്ഷണം ചെറുപ്പക്കാർക്ക് അവരുടെ  ഉദാരതയും  ഉത്സാഹവും പ്രകടിപ്പിക്കാൻ അവരെ പ്രാപ്തരാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു”. അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply