പ്രൊ ലൈഫ് അക്കൗണ്ടുകളെ യൂട്യൂബ്  നീക്കം ചെയ്യുന്നു 

ജീവന്റെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പ്രൊ ലൈഫ് അക്കൗണ്ടുകളെ യൂട്യൂബില്‍ നിന്നു നീക്കം ചെയ്തു. കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുവാനും കെമിക്കല്‍ അബോര്‍ഷന്‍ നിര്‍ത്തലാക്കുവാനും അമ്മമാരെ ബോധവത്കരിക്കുന്ന അബോര്‍ഷന്‍ പില്‍  റിവേഴ്‌സല്‍ (APR) അക്കൗണ്ട് യൂട്യൂബ് കഴിഞ്ഞ മാസം സസ്‌പെന്‍ഡ് ചെയ്തു. ഇതിലെ വിവരങ്ങള്‍ അപകടകരവും സമൂഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നവയും ആണെന്ന് ആരോപിച്ചുകൊണ്ടാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.

ഈ അക്കൗണ്ടില്‍ നാല് വീഡിയോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് അബോര്‍ഷന്‍ പില്‍ റിവേഴ്‌സല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍. മറ്റുള്ളവ, അബോര്‍ഷന്‍ ചെയ്യാനുള്ള തീരുമാനം മാറ്റി തങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുവാന്‍ തീരുമാനിച്ച അമ്മമാരുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും. ഈ വിവരങ്ങള്‍ സമൂഹത്തിനു അപകടകരമാണെന്നും ഗുരുതരമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് യൂട്യൂബ് ആ ദൃശ്യങ്ങള്‍ നിരോധിച്ചത്.

ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ ഈ ചികിത്സാ രീതിക്ക് കഴിഞ്ഞിട്ടുണ്ടെന്നു വൈദ്യശാസ്ത്രം രേഖപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ജീവന്‍ സംരക്ഷണ വിവരങ്ങള്‍ നിരോധിക്കുക എന്നത് മനുഷ്യന്റെ ആശയവിനിമയ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഹാര്‍ട്ട്ബീറ്റ് ഇന്റര്‍നാഷണല്‍ എന്നാ പ്രൊ ലൈഫ് സംഘടനയും ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ നീക്കം ചെയ്തതിനെതിരെ നിരവധി  പ്രൊ ലൈഫ് സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ