വിശുദ്ധ കലയുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തി ‘ദ ഏജസ് ഓഫ് മാന്‍’ 

എക്‌സിബിഷന്‍ സീരീസ് ‘ദ ഏജസ് ഓഫ് മാന്‍’ സ്‌പെയിനില്‍ വിശുദ്ധ കലയുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയാണ്. സ്‌പെയിനില്‍ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന  എക്‌സിബിഷനുകളില്‍ ഒന്നാണ് സേക്രഡ് ആര്‍ട്ട്. സഭകളുടെ കലാപാരമ്പര്യത്തെയും അതിന്റെ ഭക്തിപരമായ സ്വഭാവത്തെയും വിലമതിക്കുന്ന ആശയംകൊണ്ട്  ‘ദ ഏജസ് ഓഫ് മാന്‍’ എക്‌സിബിഷന്‍  ആരംഭിച്ചു.

‘മാന്‍ ഏജസ്’ എന്ന പരമ്പരയാണ് ഈ വര്‍ഷത്തെ വിഷയത്തിന് ‘മോണ്‍സ് ഡീ’ എന്ന് പേരിട്ടിരിക്കുന്നത്. ബൃഹത്തായ ക്രിസ്തീയ പ്രതീകാത്മക പാരമ്പര്യത്തിലും മനുഷ്യത്വത്തിന്റെ മതചരിത്രത്തിലും സമ്പന്നമായ അര്‍ഥം ഇത് അംഗീകരിക്കുന്നു.

ഈ വര്‍ഷത്തെ എഡിഷന്‍ രണ്ടു വേദികളിലായാണ് വേര്‍തിരിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു സഭ, പതിനാലാം നൂറ്റാണ്ടിലെ മറ്റൊരു സഭ. റോമന്‍സ്‌കി മുതല്‍ സമകാലിക കല വരെയുള്ള പ്രവൃത്തികളും ഉള്‍പ്പെടുന്നു. ഗോയ, എല്‍ ഗ്രെക്കോ, അലോണ്‍സോ കാനോ, പെഡ്രോ ബെരുഗൂട്ടെ തുടങ്ങിയ കലാകാരന്മാര്‍ നിര്‍മ്മിച്ച കല്ല്, ആനക്കൊമ്പ്, തടി, കടലാസ് എന്നിവയാണ് അവ. ദൈവത്തെക്കുറിച്ചു സംസാരിക്കുന്ന   സൗന്ദര്യത്തെ വീണ്ടും കണ്ടെത്തുന്നതിനുള്ള ഒരു അവസരമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ