മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 26

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, നിന്റെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ദിവ്യ കടാക്ഷത്തിൽ ഈ  ദിവസത്തിൽ  പ്രഭാതം ഞാൻ ആരംഭിക്കുന്നു. നി നൽകുന്ന  ഹൃദയ പ്രചോദനങ്ങൾ ശരിയായി ഗ്രഹിക്കുവാനും അവ പ്രാവർത്തികമാക്കാനും എന്നെ പഠിപ്പിക്കണമേ  ഇന്നേദിവസത്തെ  എന്റെ പ്രാർത്ഥനകളും ജോലികളും, സഹനങ്ങളും, കൂദാശ സ്വീകരന്നങ്ങളും ദൈവവചന ധ്യാനവുമെല്ലാം ദൈവരാജ്യ വളർച്ചയ്ക്കു വേണ്ടി ഞാൻ അർപ്പിക്കുന്നു. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു.

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

ക്രിസ്ത്യാനികൾ എന്ന നിലയിൽ സുവിശേഷത്തിന്റെ പ്രേഷിതരാകാനാണു നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം  രാത്രി

“മനുഷ്യപുത്രന്‍െറ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍. (ലൂക്കാ 21:36)  ” ദൈവമേ, ഇന്നേ ദിനം അയോഗ്യ ദാസനായ എന്നിൽ അങ്ങ് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേ ദിനം  അങ്ങയുടെ കൂദാശകളിൽ നിന്നും, വചനത്തിൽ നിന്നും ഞാൻ പലപ്പോഴും പിൻതിരിഞ്ഞു നടന്നു.  എന്നോട്  ക്ഷമിക്കണമേ. നാളെ, ദൈവവചന കേന്ദ്രികൃതമായ ജീവിതത്തിലേക്ക് തിരികെവരാനും, അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കാനും എന്നെ സഹായിക്കേണമേ.

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here