കുട്ടനാടിന്റെ വികസനത്തിനായി ഏകദിന ശില്പശാലയുമായി ചങ്ങനാശ്ശേരി അതിരൂപത

പ്രളയത്തെ നേരിട്ട കുട്ടനാടിന്റെ സമഗ്ര വികസനത്തിനായുള്ള ഏകദിന ശില്പശാല ഒക്ടോബര്‍ 19 നു ചങ്ങനാശ്ശേരിയില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുമണി വരെ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് ശില്പശാല നടക്കുക.

ശില്പശാലയില്‍ രക്ഷാ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ആദരിക്കും. കുട്ടനാടിന്റെ ഭാവി വികസന കാഴ്ച്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനായി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ബിഷപ്പുമാരും അതിരൂപതയിലെ മുഴുവന്‍ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തും.

പ്രളയാനന്തര കുട്ടനാട് – വികസന കാഴ്ച്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന പൊതു സമ്മേളനത്തില്‍ ബിഷപ്പുമാരും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും. കുട്ടനാടിന് വേണ്ടിയുള്ള അതിരൂപതയുടെ നൂറു കോടി പദ്ധതിയുടെ വിശദാംശ പ്രഖ്യാപനം, മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള സഹായനിധി സമര്‍പ്പണം തുടങ്ങിയവയും സമ്മേളനത്തില്‍ നടക്കും .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ