ഗോത്രവർഗ്ഗക്കാരുടെ പ്രിയ ഇടയൻ യാത്രയായി

ഗോത്രവർഗ്ഗക്കാരുടെ പ്രിയ ഇടയൻ  നാഗ്പൂർ ആർച്ചുബിഷപ് അബ്രാഹം വിരുത്തകുളങ്ങര (74) നിര്യാതനായി. ഇന്നു (ഏപ്രിൽ 19 ) രാവിലെ ഹൃദയാഘാതം മൂലം ന്യൂ ഡൽഹിയിലായിരുന്നു അന്ത്യം.

CBCl കാര്യാലയത്തിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു പിതാവ്. ജമ്മു കാഷ്മീരിൽ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊല ചെയ്ത എട്ടു വയസുകാരിക്കു നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയിലെ 30 ബിഷപ്പുമാർ ഡൽഹിയിലെ തിരുഹൃദയ കത്തീഡ്രലിനു മുന്നിൽ തിരി തെളിച്ചു നടത്തിയ പ്രാർത്ഥന പ്രതിഷേധത്തിൽ ഇന്നലെ ആർച്ചുബിഷപ് അബ്രാഹം പങ്കെടുത്തിരുന്നു.

കഴിഞ്ഞ നാലു പതിറ്റാണ്ടായി വർഷമായി മെത്രാൻ ശുശ്രൂഷ നിർവ്വഹിച്ച അബ്രാഹം പിതാവിന്റെ പ്രേഷിത തീക്ഷ്ണത അനന്യമായിരുന്നു. “ക്രിസ്തുവിനെപ്പറ്റി കേട്ടുകേൾവിയില്ലാത്തവരുടെ ഇടയിൽ എനിക്കു സുവിശേഷം പ്രസംഗിക്കണമായിരുന്നു. ഇന്നും ആ തീക്ഷ്ണത എന്നെ ജ്വലിപ്പിക്കുന്നു. നമ്മുടെ പ്രേഷിത പ്രവർത്തനങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ലക്ഷ്യമില്ലങ്കിൽ നമ്മുടെ ശുശ്രൂഷ വെറും സാമുഹ്യ പ്രവർത്തനവും നന്മൾ വെറും സാമൂഹ്യ പ്രവർത്തകരുമാകുന്നു .” കഴിഞ്ഞ ജൂലൈ 13 നു മെത്രാഭിഷേകത്തിന്റെ റൂബി ജൂബിലി അവസരത്തിൽ പുരോഹിതരോടും സന്യസ്തരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.

1977 ൽ മുപ്പത്തിനാലാം വയസ്സിൽ മധ്യപ്രദേശിൽ ഗോത്രവർഗ്ഗക്കാർ തിങ്ങിപ്പാർക്കുന്ന കാണ്ഡവാ രൂപതയിൽ മെത്രാനായി അബ്രാഹം പിതാവു നിയമിതനായി. 1886 ൽ സ്ഥാപിതമായ ഇന്ത്യൻ ലത്തീൻ ഹയരാർക്കിയുടെ നൂറാമത്തെ മെത്രാനായിരുന്നു ഡോ: അബ്രാഹം.

കോട്ടയം ജില്ലയിലെ കുറുപ്പൻതറയിൽ 1943 ജൂൺ 5നാണു പിതാവിന്റെ ജനനം. 1969 ൽ പുരോഹിതനായി അഭിഷിക്തനായി. തുടർന്നുള്ള 8 വർഷങ്ങൾ ഗോണ്ടു വർഗ്ഗക്കാരുടെ ഇടയിൽ ശുശ്രൂഷ ചെയ്ത അബ്രാഹമച്ചൻ 1977 ൽ കാണ്ഡവാ രൂപതയിലെ മെത്രാനായി നിയമിതനായി. വളരെ പെട്ടന്നു തന്നെ ഗോത്രഭാഷ സ്വായത്തമാക്കിയ പിതാവിനു അവരുടെ ജീവിതങ്ങളെ നേരിട്ടറിയുവാനും രൂപാന്തരപ്പെടുത്തുവാനും അനായാസം സാധിച്ചു. പിന്നീടുള്ള ഇരുപതു വർഷങ്ങൾ ഗോണ്ടു വർഗ്ഗക്കാരുടെ ശബ്ദമായിരുന്നു അബ്രാഹം പിതാവ്. കൽക്കത്തയിലെ വി. മദർ തേരേസാ ഒരിക്കൽ കാണ്ഡവാ സന്ദർശിച്ചപ്പോൾ വിരുത്തകുളങ്ങര പിതാവിന്റെ പ്രേഷിത തീക്ഷ്ണതയെയും യ സമർപ്പണചൈതന്യത്തെയും മുക്തകണ്ഠം പ്രശംസിച്ചിരുന്നു. 1998 ഏപ്രിൽ 22നു നാഗ്പൂർ ആർച്ചുബിഷപ്പായി മാർ അബ്രാഹം നിയമിതനായി.

RSS ന്റെ ആസ്ഥാനായ നാഗ്പൂരിൽ ഹിന്ദു ക്രൈസ്തവ ഐക്യത്തിന്റെ മുഖ്യ വക്താവായിരുന്നു ക്രിസ്തുവിനെ പ്രസരിപ്പിക്കുക ( “Radiating Christ.” ) എന്നതു ആപ്തവാക്യമായി സ്വീകരിച്ച ഡോ: അബ്രാഹം വിരുത്തകുളങ്ങര.

വിടവാങ്ങിയതു ക്രിസ്തുവിനെ പ്രസരിപ്പിക്കുന്നതു ജീവിതവൃതമാക്കിയ ആത്മീയ ആചാര്യൻ

ഗോത്രവർഗ്ഗക്കാരുടെ പ്രിയ ഇടയൻ

മദർ തേരാസാ പ്രശംസ കൊണ്ടുമൂടിയ പ്രേഷിതവര്യൻ

ഹിന്ദു ക്രൈസ്തവ ഐക്യത്തിന്റെ മുഖശ്രീ

ആർച്ചുബിഷപ് ഡോ. അബ്രാഹം വിരുത്തകുളങ്ങരക്കു ലൈഫ് ഡേയുടെ ആദരാജ്ഞലികൾ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here