സന്യാസ ജീവിതം സ്വീകരിച്ച ഒളിമ്പിക്സ് താരം ലോകത്തിന് മാതൃക

സച്ചിന്‍ ജോസ് ഇട്ടിയില്‍ 

സച്ചിന്‍ ജോസ്

സന്യാസ ജീവിതം തെരെഞ്ഞെടുത്ത് ഒളിമ്പിക്സ് സ്കേറ്റിംഗ് താരം. അന്താരാഷ്‌ട്ര മാധ്യമമായ എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് സ്കേറ്റിംഗ് കരിയർ ഉപേക്ഷിച്ച് ഫ്രാൻസിസ്കൻ സഭയിൽ സന്യാസ ജീവിതം തെരെഞ്ഞെടുത്ത കിർസ്റ്റിൻ ഹോളം മനസ്സു തുറന്നത്.

പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമ സന്ദർശന വേളയിലാണ് താൻ ഒരു സന്യാസിനി ആകാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന ശബ്ദം കിർസ്റ്റിൻ ഹോളം കേൾക്കുന്നത്. ഫാത്തിമയിലെ നിത്യാരാധനാ ചാപ്പലിൽ പ്രവേശിച്ചപ്പോൾ യേശുവിന്റെ സ്നേഹത്തെ കുറിച്ച് ഒാർത്ത് താൻ കരഞ്ഞു പോയി എന്നാണ് സിസ്റ്റർ കിർസ്റ്റിൻ ഹോളം പറയുന്നത്.

എന്നാൽ പിന്നീട് വീട്ടിലേയ്ക്ക് മടങ്ങി വന്ന കിർസ്റ്റിൻ തന്റെ സ്കേറ്റിംഗ് കരിയറിൽ ശ്രദ്ധ പതിപ്പിച്ചു. അതിനു ശേഷം കിർസ്റ്റിൻ ഹോളം ജപ്പാനിൽ നടന്ന ശീതകാല ഒളിമ്പിക്സിൽ പങ്കെടുത്തു. എന്നാൽ പണവും, പ്രശസ്തിയും മാത്രം തരുന്ന സ്കേറ്റിംഗ് കരിയറിൽ കിർസ്റ്റിൻ ഹോളത്തിന് സമാധാനം കണ്ടെത്താൻ സാധിച്ചില്ല. കിർസ്റ്റിൻ പിന്നീട് കോളേജ് വിദ്യാഭ്യാസത്തിനായി ചേർന്നു. ഇക്കാലയളവിൽ വിശ്വാസത്തിൽ നിന്നും അവൾ വ്യതിചലിച്ചു. എന്നാൽ കൂടെ പഠിച്ച ഏതാനും ചില കൂട്ടുകാരുടെ അടിയുറച്ച ഭക്തി കിർസ്റ്റിൻ ഹോളത്തിനെ വിശ്വാസത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു.

പിന്നീട് അവൾ പ്രോ ലെെഫ് മൂവ്മെൻറ്റിലും മറ്റും ഭാഗമായി. ഒരിക്കൽ കിർസ്റ്റിൻ കാനഡയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കവേ, അവിടെ ഉണ്ടായിരുന്ന യുവതികളായ സന്യാസിനികളെ അവൾ പരിചയപ്പെട്ടു. അവർ അനുഭവിക്കുന്ന ജീവിത സമാധാനവും, സന്തോഷവും തനിക്കും വേണം എന്ന് കിർസ്റ്റിൻ നിശ്ചയിച്ച് ഉറപ്പിച്ചു.

അങ്ങനെ സ്കേറ്റിംഗ് താരമായിരുന്ന കിർസ്റ്റിൻ ഹോളം ബ്രിട്ടണിലുളള ഫ്രാൻസിസ്ക്കൻ സിസ്റ്റേയ്സ് ഒാഫ് റിന്യൂവൽ എന്ന സന്യാസിനി സഭയിൽ ചേർന്നു. ഇന്ന് താൻ തിരഞ്ഞെടുത്ത വഴി ഒാർത്ത് കിർസ്റ്റിൻ ഹോളം അതിയായി സന്തോഷിക്കുന്നു.

സച്ചിന്‍ ജോസ് ഇട്ടിയില്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ