ഇരുപതാം നൂറ്റാണ്ടിലെ വലിയ മിസ്റ്റുക്കളിൽ ഒരാൾ 9 മക്കളുടെ അമ്മ ആയിരുന്നു എന്നു നിങ്ങൾക്കറിയാമോ?

സഭയെ സ്നേഹിക്കുക എന്നാൽ കുരിശു വഴി ക്രിസ്തു നേടി തന്ന രക്ഷാകര ജോലിയോടു സഹകരിക്കുക എന്നതും അതുവഴി പരിശുദ്ധാത്മ കൃപയാൽ ഈ ഭൂമുഖത്തിത്തിന്റെ നവീകരണത്തിനും പിതാവായ ദൈവത്തിന്റെ അളവറ്റ സ്നേഹത്താൽ എരിയുന്നതിനുമായി വിട്ടുകൊടുക്കലുമാണ്.

അവളുടെ മുഴുവൻ പേരു മരിയ കൊൺസേപിസോൺ കാബ്രേറാ ആരിയാസ് ഡേ അരമീദാ (María Concepción Cabrera Arias de Armida) എന്നും വിളിപ്പേരു കൊൺഞ്ചിത്താ എന്നുമായിരുന്നു.

മെക്സിക്കോയിലെ സാൻ ലൂയിസ് പോട്ടോസി നഗരത്തിൻ ഒരു സമ്പന്ന കുടുംബത്തിലെ ഒൻപതു മക്കളിൽ ഏഴാമത്തെ സന്തതിയായി 1862 ഡിസംബർ മാസം എട്ടാം തീയതി കൊൺഞ്ചിത്ത ഭൂജാതായി.

ചെറുപ്പകാലം മുതലേ അനതിസാധാരണമായ കൃപകൾ അവൾ അനുഭവിച്ചിരുന്നു. ചില ദിവസങ്ങളിൽ ഉണ്ണിയേശു അവളുടെ മുറിയിൽ വരികയും അവളോടൊപ്പം കളിക്കുകയും ചെയ്യുമായിരുന്നു. മറ്റു ചില അവസരങ്ങളിൽ പിശാചു വേഷം മാറി വന്നു അവളെ ഭയപ്പെടുത്തുവാൻ നോക്കിയിരുന്നു. കാവൽ മാലാഖയുടെ സഹായത്താൽ അവയെല്ലാം കൊൺഞ്ചിത്താ പരാജയപ്പെടുത്തിയിരുന്നു. മണിക്കൂറുകൾ പ്രാർത്ഥനയ്ക്കായി മാറ്റി വച്ചിരുന്ന അവൾ ധ്യാനാത്മ ജീവിതത്തിന്റെ ഭംഗി ചെറുപ്പം മുതൽ ആസ്വദിച്ചിരുന്നു.ബാലിക ആയിരിക്കുമ്പോഴേ വിശുദ്ധ കുർബാനയുടെ ശക്തി അവൾ തിരിച്ചറിഞ്ഞിരുന്നു. ആ കാലഘട്ടത്തിൽ ആദ്യ കുർബാന സ്വീകരണത്തിന്റെ പ്രായം പന്ത്രണ്ടിനും പതിനാലിനും ഇടയിലായിരുന്നുവെങ്കിലും കൊഞ്ചിത്തായുടെ വി. കുർബാനയോടുള്ള അടങ്ങാത്ത ഭക്തി പത്താം വയസ്സിൽ ത്തന്നെ ദിവ്യകാരുണ്യം സ്വീകരിക്കാൻ അവളെ പ്രാപ്തയാക്കി.

സ്ഥലത്തെ പാരമ്പര്യമനുസരിച്ചു പതിമൂന്നാം വയസു മുതൽ സമൂഹ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങുകയും ഡാൻഡ് പഠിക്കാൻ ആരംഭിക്കുകയും ചെയ്തു. കുടുംബജോലികളിൽ സമർത്ഥയായിരുന്ന കൊൺഞ്ചിത്ത നല്ലൊരു കുതിര സവാരിക്കക്കാരിയും ആയിരുന്നു. 1884 ൽ ഫ്രാൻസിസ്കോ ഡേ അർമീദയെ അവൾ വിവാഹം ചെയ്തു. അവരുടെ ദാമ്പത്യവല്ലിയിൽ ഒൻപതു കുട്ടികൾ ഉണ്ടായി. 39-ാം വയസ്സിൽ കൊൺഞ്ചിത്ത വിധവയായി. ഫ്രാൻസിസ്കോ മരിക്കുമ്പോൾ ഇ ഇളയ കുട്ടിക്കു രണ്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. വിധവയായുള്ള ജീവിതം എളുപ്പമല്ലായിരുന്നു എങ്കിലും ധ്യാനാത്മക ജീവിതം അവളുടെ ജീവിതത്തിനു വെളിച്ചം നൽകി.

ഫ്രാൻസിസ്കോ മരിക്കുന്നതിനു മുമ്പേ ആത്മീയ ചിന്തകൾ കൊൺഞ്ചിത്ത എഴുതാൻ ആരംഭിച്ചിരുന്നു. 1894 ൽ ഭർത്താവിന്റെ സമ്മതത്തോടെ ഈശോയുമായി ഒരു “ആത്മീയ വിവാഹത്തിൽ ” അവൾ പ്രവേശിച്ചു.

ആത്മീയ അനുഭവങ്ങൾ എല്ലാം അവൾ എഴുതി സൂക്ഷിച്ചിരുന്നു. ഒരു ഭാര്യക്കു, അമ്മയ്ക്കു വിധവയ്ക്കു, വല്യമ്മയ്ക്കു എങ്ങനെ വിശുദ്ധയാകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊൺഞ്ചിത്ത. അവളുടെ ലഭ്യമായ ആത്മീയ എഴുത്തുകളുടെ ആന്തരികത നമ്മൾ മനസ്സിലാക്കുമ്പോൾ ഇരുപതാം നൂറ്റാണ്ടിലെ വലിയ ഒരു മിസ്റ്റിക്കായി കൊൺബിത്തയെ അംഗീകരിക്കും. കൈ കൊണ്ടെഴുതിയ അറുപതിനായിരം പേജുകളിലാണ് കൊൺഞ്ചിത്തയുടെ ധ്യാനചിന്തകൾ ഒളിഞ്ഞിരിക്കുന്നത്. ദൈവശാസ്ത്ര കുലപതിയായ വി. തോമസ് അക്വീനാസിന്റെ എഴുത്തുകൾക്കൊപ്പം കടപിടിക്കുന്ന രചനകൾ.

ഒരു വീട്ടമ്മ എന്ന നിലയിൽ സഭയെ എങ്ങനെ സ്നേഹിക്കാമെന്നു അവൾ തന്റെ വായനക്കാരെ പഠിപ്പിച്ചു.

“സഭയെ സ്നേഹിക്കുക എന്നാൽ അവളെ വിമർശിക്കുക, അവളെ നശിപ്പിക്കുക അവളുടെ അടിസ്ഥാനപരമായ ഘടനകളെ മാറ്റുക, അവളെ ഹ്യൂമനിസം, ഹോറിസൊണ്ടലിസം ലളിതമായ മാനുഷക വിമോചനം ഇവയിലേക്കു ചുരുക്കുക അല്ല . സഭയെ സ്നേഹിക്കുക എന്നാൽ കുരിശു വഴി ക്രിസ്തു നേടി തന്ന രക്ഷാകര ജോലിയോടു സഹകരിക്കുക എന്നതും അതുവഴി പരിശുദ്ധാത്മ കൃപയാൽ ഈ ഭൂമുഖത്തിത്തിന്റെ നവീകരണത്തിനും പിതാവായ ദൈവത്തിന്റെ അളവറ്റ സ്നേഹത്താൽ എരിയുന്നതിനുമായി വിട്ടുകൊടുക്കലുമാണ്.

നിരവധി വാല്യങ്ങളിൽ ആത്മീയ ചിന്തകൾ എഴുതിയതിനു പുറമേ പല അപ്പസ്തോലിക ഗ്രൂപ്പകളുടെയും സ്ഥാപകയാണ് കൊൺഞ്ചിത്ത . 1895 ൽ സ്ഥാപിച്ച The Apostolate of the Cross 1897 ൽ ആരംഭം കുറിച്ച The Congregation of Sisters of the Cross of the Sacred Heart of Jesus 1909 ൽ പുതിയതായി ആരംഭിച്ച The Covenant of Love with the Heart of Jesus 1914 സ്ഥാപിച്ച Congregation of Missionaries of the Holy Spirit ഇവ ചില ഉദാഹരണങ്ങളാണ്.  1937 മാർച്ചുമാസം മൂന്നാം തീയതി എഴുപത്തിയഞ്ചാമത്തെ വയസ്സിൽ കൊൺഞ്ചിത്ത നിര്യാതയായി.

അവളുടെ ജീവിതകാലത്തു തന്നെ മെക്സിക്കോയിലെ സഭ അവളുടെ എഴുത്തുകളെ പരിശോധിച്ചു തുടങ്ങിയിരുന്നു. 1913 ൽ റോമിലേക്കു നടത്തിയ തീർത്ഥയാത്രയിൽ പത്താം പീയൂസ് മാർപാപ്പയുമായി കൊൺഞ്ചിത്ത കൂടിക്കാഴ്ച നടത്തിയിരുന്നു.

1999 ഡിസംബർ ഇരുപതാം തീയതി കൊൺഞ്ചിത്തയെ ധന്യയായി പ്രഖ്യാപിക്കുകയും, വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള അത്ഭുതം ജൂൺ എട്ടാം തീയതി ഫ്രാൻസീസ് പാപ്പ അംഗീകരിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ