മുതലക്കോടം പള്ളിയിൽ തിരുനാളിനു കൊടിയേറി

ഭക്ത സാന്ദ്രമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുതലക്കോടം പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. ഗീവർഗീസ് സഹദായുടെ തിരുനാളിനു ഇന്നു (ഏപ്രിൽ 21) കൊടിയേറി. കോതമംഗലം രൂപതാ വികാരി ജനറൽ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിലാണു കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ഠയും നിർവ്വഹിച്ചത്
വികാരി പെരിയ ബഹു. ജോസഫ് അടപ്പൂർ, അസി. വികാരിമാരായ റവ. ഫാ. മാത്യു കിഴക്കേടത്ത്, റവ. ഫാ. ജോർജ് പീച്ചാണിക്കുന്നേൽ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
രാവിലെ പത്തു മണിക്കു സുറിയാനി ഭാഷയിൽ റവ. ഫാ. അഗസ്റ്റ്യൻ കണ്ടത്തിൽക്കുടിലിൽ ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകി. വൈകിട്ട് 4.30ന് റവ. ഫാ. സിറിയക് ഞാളൂർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.
നാളെ ഇടവകയിലെ 53 കുഞ്ഞുങ്ങൾ കോതമംഗലം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിൽ നിന്നു ആദ്യകുർബാന സ്വീകരിക്കും.
ദൈവകൃപ കവിഞ്ഞൊഴുകുന്ന മുതലക്കോടം മുത്തപ്പന്റെ സവിധത്തിലേക്കു ഭക്തജനങ്ങൾക്കു സ്വാഗതം. മുതലക്കോടത്തു മുത്തപ്പാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here