മുതലക്കോടം പള്ളിയിൽ വി. ഗീവർഗീസിന്റെ തിരുനാൾ

മുതലക്കോടം പള്ളിയിൽ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മുതലക്കോടത്തു മുത്തപ്പന്റെ തിരുനാൾ. ഏവർക്കും സ്വാഗതം

മധ്യകേരളത്തിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുതലക്കോടം ഫൊറോനാ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 21 മുതൽ 24 വരെ. എട്ടാമിടം മെയ് മാസം ഒന്നാം തീയതിയും ഇടവക ദിനം മെയ് 12 നും ആഘോഷിക്കുന്നു.
ഏപ്രിൽ 21 നു ശനിയാഴ്ച രാവിലെ 7.15 നു കോതമംഗലം രൂപതാ വികാരി ജനറൽ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ തിരുനാളിനു കൊടിയേറ്റുന്നതൊടെ തിരുനാൾ തിരുക്കർമ്മങ്ങൾക്കു ആഘോഷപൂർവ്വമായ തുടക്കമാകും.ഏപ്രിൽ 22നു ഇടവകയിലെ 53 കുഞ്ഞുങ്ങൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കും. കോതമംഗലം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അന്നേദിനം തിരുകർമ്മങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും . മുഖ്യ തിരുനാൾ ദിനമായ ഏപ്രിൽ 24 ചൊവ്വാഴ്ച പത്തു മണിക്കു സീറോ മലബാർ സഭയുടെ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഇടവക ദിനമായ മെയ് മാസം പന്ത്രണ്ടാം തിയതി ഇടവകയിലെ നവവൈദീകരായ റവ.ഫാ. പോൾ ആക്കപ്പടിക്കൽ ദിവ്യബലി അർപ്പിക്കുകയും റവ. ഫാ. ടോണി മാളിയേക്കൽ സന്ദേശം നൽകുകയും ചെയ്യും തുടർന്നു പൊതു സമ്മേനവും കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

വികാരി പെരിയ ബഹു. ജോസഫ് അടപ്പൂർ , അസി. വികാരിമാരായ റവ. ഫാ. മാത്യു കിഴക്കേടത്ത്, റവ. ഫാ. ജോർജ് പീച്ചാണിക്കുന്നേൽ കൈക്കാരന്മാർ, തിരുനാൾ കമ്മറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിനൊരുക്കമായുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മുതലക്കോടത്തു മുത്തപ്പന്റെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും മുതലക്കോടത്തേക്കു ക്ഷണിക്കുന്നു.
തിരുനാൾ തത്സമയ സംപ്രേഷണം www.muthalakodamstgeorgechurch.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here