സമാധാനം ദൈവീകമായ അനുഗ്രഹം; ഫ്രാൻസിസ് പാപ്പാ 

യഥാർത്ഥമായ സമാധാനത്തെ വെറും നൈമിഷിക സന്തോഷമായി തെറ്റുദ്ധരിക്കരുതെന്നും കാരണം അത് ദൈവം നല്‍കുന്ന ആഴമേറിയ കൃപാനുഭവമാണെന്നും ഫ്രാന്‍സിസ് പാപ്പ.

“ദൈവത്തിന്റെ സമാധാനം നിങ്ങളിലേക്ക് വന്നു നിറയുമ്പോൾ അത് നിങ്ങളെ സ്നേഹത്തിലും വിശ്വസത്തിലും പ്രത്യാശയിലും നിറയ്ക്കുന്നു. നിങ്ങളുടെ പാപങ്ങളെ ഓർത്തു കരയുവാൻ അത് നിങ്ങളെ പ്രേരിപ്പിക്കുന്നു. ഇതാണ് യഥാർത്ഥ സമാധാനം”.  ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

“നമ്മൾ മനുഷ്യരാണ്. നമുക്ക് തെറ്റുകൾ സംഭവിക്കാം. എന്നാൽ ദൈവീകമായ സമാധാനം നമ്മുക്ക് ദൈവത്തിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കി, നമ്മുടെ കുറവുകളെ പറ്റിയുള്ള ബോധ്യം നമ്മില്‍ ഉണര്‍ത്തുന്നു.” പാപ്പാ കൂട്ടിച്ചേർത്തു.

അത്തരം ആശ്വാസം ദൈവത്തിൽ നിന്ന് ലഭിക്കുമ്പോൾ, ആ സമ്മാനത്തെ എങ്ങനെ പ്രയോജനപ്പെടുത്താൻ സാധിക്കും എന്ന് ചിന്തിക്കുന്ന ആത്മീയ മനോഭാവമാണ് ഓരോ വ്യക്തിയിലും ഉണ്ടാവേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ