സമാധാനത്തിന്റെ കുഞ്ഞു മാലാഖമാരുമായി ബ്രസീലിൽ വീണ്ടും നോബിയച്ചൻ

ബ്രസിൽ ഹൃദയത്തിലേറ്റിയ മുന്നൂറു മേരിമാരുടെ മരിയൻ പ്രദിക്ഷണത്തിനു ശേഷം ലോക സമാധാനത്തിനും സാമൂഹ്യ നീതിക്കുമായി കുഞ്ഞു മാലാഖമാരുടെ പ്രദിക്ഷണത്തിലൂടെ മലയാളിയായ നോബിയച്ചൻ വീണ്ടും ശ്രദ്ധേയനാക്കുന്നു. ബ്രസീലിലെ ബൈയ്യാ സംസ്ഥാനത്തുള്ള സെഹീനാ രൂപതയിലുള്ള അവുത്തോ അലഗ്രി ഇടവകയുടെ സ്ഥാപനത്തിന്റെ 106 വാർഷികം പ്രമാണിച്ചാണു സമാധാനത്തിന്റെ മാലാഖമാരെ നോബി അച്ചൻ അണി നിർത്തിയത്.
150 കുഞ്ഞു മാലാഖമാരാണു ഇത്തവണ റാലിയിൽ തൂവെള്ള വസ്ത്രമണിഞ്ഞു അണിനിരന്നത്.

നാലു സെക്ടറുകളായി മൂവായിര ത്തോളം അബാല വൃദ്ധജനങ്ങൾ അണിനിരന്ന സമാധാനത്തിന്റെ ഈ പ്രലോഷണ യാത്രയിൽ ദൈവവചനങ്ങളും വിശുദ്ധരുടെ മഹത് വചനങ്ങളും ആലേഖനം ചെയ്ത പ്ലാക്കാഡുകൾ സമ്പന്നമായിരുന്നു.

അവുത്തോ അലഗ്രി എന്ന സ്ഥലത്തിന്റെ അർത്ഥം സന്തോഷത്തിന്റെ നഗരം എന്നാണ്. അതിനാൽ ലോക സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുക എന്നതു തന്റെ ഇടവകയുടെ പ്രത്യേക നിയോഗമായി ഏറ്റെടുത്തിരിക്കുകയാണ് ഈ ദിവ്യകാരുണ്യ പ്രഷിത വൈദികൻ.

“സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.”(മത്തായി 5:9) എന്ന തിരുവചനത്തിൽ അടിസ്ഥാനത്തിൽ അവുത്തോ അലഗ്രിയിലെ തന്റെ ഇടവകാംഗങ്ങളെ യാർത്ഥ ദൈവപുത്രന്മാരും പുത്രികളുമാക്കി മാറ്റുകയും ആഗോള സഭയിൽ അവർക്കുള്ള ദൗത്യത്തെക്കുറിച്ചു അവരെ അവബോധമുള്ളവരാക്കുകയും ചെയ്യാനുള്ള ഒരു എളിയ പരിശ്രമമാണ് ഈ സമാധാന റാലിയെന്നു നോബിയച്ചൻ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here