രൂക്ഷമായ അഭയാർത്ഥി പ്രശ്നത്തില്‍ ആശങ്ക അറിയിച്ചു ഫ്രാൻസിസ് പാപ്പാ

അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും വംശീയ വിദ്വേഷം പുലർത്തുന്ന സമൂഹത്തിന്റെ പ്രവണതകളിൽ ആശങ്ക അറിയിച്ചു ഫ്രാന്‍സിസ് പാപ്പാ.

കുടിയേറ്റക്കാർക്കായുള്ള ദേശീയ അധ്യക്ഷന്മാരുടെ പാസ്റ്ററൽ സമ്മേളനത്തിൽ സംസാരിച്ചപ്പോഴാണ് പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്. കൂടാതെ  ഒരു മിഷനറി പ്രവർത്തനം എന്ന നിലയിൽ അതിർത്തികളിലേക്കുള്ള അഭയാർത്ഥി പലായനത്തെ കണക്കാക്കണം എന്ന് പാപ്പാ പ്രാദേശിക രൂപതകളോട് അഭ്യർത്ഥിച്ചു.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ കാണാവുന്ന അസഹിഷ്ണുത, വിവേചനങ്ങൾ,  എന്നിവയുടെ വ്യക്തമായ തെളിവുകൾക്കു മുൻപിലും ഞാൻ എന്റെ ആശങ്ക മറച്ചുവെക്കുന്നില്ല എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ അപരിചിതരോടും വ്യത്യസ്തരായവരോടുമുള്ള നിര്‍മ്മമതയോടെ പെരുമാറരുതെന്ന് യൂറോപ്യന്‍ സമൂഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

കുടിയേറ്റ പ്രതിസന്ധിയെ സംബന്ധിച്ച് യൂറോപ്പിൽ ഇപ്പോഴും രാഷ്ട്രീയ-സാമൂഹിക സംവാദങ്ങൾ നടക്കുകയാണ്. ഒരു വ്യക്തമായ തീരുമാനത്തിലെത്താൻ അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. അതിനിടയിൽ ഇറ്റാലിയൻ തീരങ്ങളിലേക്കുള്ള കുടിയേറ്റക്കാരുമായി എത്തിയ ഒരു ബോട്ട് കാണാനില്ല എന്നും നിരവധി കുട്ടികൾ ഉൾപ്പെടെ നൂറോളം ആളുകൾ മരിച്ചിരിക്കാം എന്ന് ആശങ്കപ്പെടുന്നതായും ലിബിയയുടെ അധികൃതർ അറിയിച്ചു.

ലിബിയയുടെ അധികൃതരുടെ ആശങ്ക സത്യമാണെങ്കിൽ ഒരു വർഷത്തിനിടയിൽ മെഡിറ്ററെറിയന്‍ കടലിൽ കൂടിയുള്ള കുടിയേറ്റക്കാരുടെ യാത്രയിൽ മരണമടയുന്ന ആളുകളുടെ എണ്ണം 2,373 ആയി ഉയരും. 2016 -ൽ ഇതിൽ ഇരട്ടിയിലധികം ആളുകൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണമടഞ്ഞിരുന്നു.

വലതുപക്ഷ ജനാധിപത്യ പാർട്ടികളുടെ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളിൽ പ്രചോദിപ്പിക്കപ്പെട്ട് കുടിയേറിപ്പാർക്കുന്നവരോടുള്ള ശത്രുതയും നീരസവും വളര്‍ ന്നുവരുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ